2 ദിവസം, സര്‍ക്കാര്‍ കളക്ഷന്‍ 110 കോടി; വിജയ്‌ക്ക് ആരുണ്ട് എതിരാളി?!

വ്യാഴം, 8 നവം‌ബര്‍ 2018 (14:00 IST)

Sarkar, Box office, Sarkar Collection, Vijay, A R Murugadoss, സര്‍ക്കാര്‍, സര്‍ക്കാര്‍ കളക്ഷന്‍, വിജയ്, എ ആര്‍ മുരുഗദോസ്

സകലവിവാദങ്ങളും പ്രേക്ഷകര്‍ മറന്നു. ദളപതി വിജയ് ചിത്രം സര്‍ക്കാര്‍ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. രണ്ട് ദിവസം കൊണ്ട് 110 കോടി രൂപയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തമിഴ് സിനിമയില്‍ കളക്ഷനില്‍ ഒന്നാം നമ്പര്‍ ചിത്രമായി സര്‍ക്കാര്‍ മാറും.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ സമ്മിശ്രപ്രതികരണമാണ് നിരൂപകരില്‍ ഉണ്ടാക്കിയത്. എന്നാല്‍ എല്ലാ എതിരഭിപ്രായങ്ങളും ബോക്സോഫീസില്‍ ഇല്ലാതാവുകയാണ്. ഇതുപോലെ ഒരു മാസ് ഓപ്പണിംഗ് കളക്ഷന്‍ തമിഴ് സിനിമാലോകം മുമ്പ് കണ്ടിട്ടില്ല. 
 
ലോകമെമ്പാടുമായി 3400 സ്ക്രീനുകളിലാണ് സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്, വരലക്ഷ്മി, രാധാ രവി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിന്‍റെ കുതിപ്പിന് കരുത്ത് നല്‍കുന്നത്.
 
ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തക്ക ചിത്രങ്ങളൊന്നും ഒപ്പമില്ലാത്തതിനാല്‍ വരും നാളുകളിലും സര്‍ക്കാരിന്‍റെ ആധിപത്യം തുടരും. ആമിര്‍ഖാന്‍ - അമിതാഭ് ബച്ചന്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സുസ്‌മിത സെൻ വിവാഹിതയാകുന്നു, വരൻ 27കാരൻ; ഇരുവരുമൊത്തുള്ള വീഡിയോ വൈറൽ

ബോളിവുഡ് നായിക എന്നതിലുപതി ലോകത്തിന് മുന്നിൽ ഇന്ത്യൻ സൗന്ദര്യത്തിന്റെ മുഖമായ താരമാണ് ...

news

ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തിൽ മമ്മൂട്ടിയുടെ എതിരാളി പൃഥ്വിയോ ടോവിനോയോ?

നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ...

news

രൌദ്രത്തിന് ശേഷം മമ്മൂട്ടിയും രണ്‍ജിയും - ഫയര്‍ ബ്രാന്‍ഡ് !

രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം വീണ്ടും. ‘രൌദ്ര’ത്തിന് ശേഷം രണ്‍ജിയുടെ സംവിധാനത്തില്‍ ...

news

'നിന്നെ സിനിമയില്‍ കയറ്റിവിട്ടതല്ലേ പിന്നേ നീ എന്താ ഇവിടെ'?; മമ്മൂക്കയുടെ ആ ഒരു ചോദ്യം എല്ലാം മാറ്റിമറിച്ചു!

ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത എന്നാൽ സമൂഹത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു ...

Widgets Magazine