ലിച്ചിയുടെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചാല്‍ എന്താ കുഴപ്പം?; പിന്തുണയുമായി റിമ

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (11:44 IST)

രേഷ്മയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്. ഒരു സൂപ്പർതാരം തന്റെ അച്ഛനായി അഭിനയിക്കൂ എന്നുപറഞ്ഞതിനാണ് ലിച്ചിയെ എല്ലാവരും ചേർന്ന് ട്രോൾ ചെയ്തത്. എന്തിനാണ് ഇതൊക്കെ? അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം ചെയ്യാൻ കഴിയില്ലെന്നാണോ ഇക്കൂട്ടർ ചിന്തിക്കുന്നത്. അദ്ദേഹം അത് മികച്ചതാക്കും എന്നാണ് എനിക്ക് തോന്നുന്നത്. മുൻകാല സിനിമകൾ നോക്കിയാൽ അത് മനസ്സിലാകുമെന്നും റീമ പറയുന്നു.
 
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ അന്ന രാജൻ. ഈയിടെ താരം ഒരു ചാനൽ പരിപാടിയിൽ മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെക്കുറിച്ച് അന്ന നടത്തിയ ഒരു പരാമർശം ആരാധകർക്കിടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 
 
ദുല്‍ഖരിന്റെ നായികയായി അഭിനയിക്കാം മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് പറഞ്ഞതിന്റെ പേരില്‍ നടി അന്ന രാജന് മമ്മൂട്ടി ആരാധകരില്‍ നിന്നും ട്രോളുകളും അസഭ്യ വര്‍ഷങ്ങളും എറ്റു വാങ്ങേണ്ടി വന്നിരുന്നു. താരത്തിനു നേരെ സൈബര്‍ ആക്രമണം ശക്തമായതോടെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

11 വര്‍ഷത്തിനു ശേഷം തമ്മില്‍ കണ്ടപ്പോള്‍ മമ്മൂട്ടിയോട് കത്രീന പറഞ്ഞത്...

മലയാള സിനിമയിലെ ആരാധകരുടെ പ്രിയതാരമാണ് മമ്മൂക്ക. ഇന്നും യൗവനത്തിന്റെ ചുറുചുറുക്കോടെ മലയാള ...

news

മരിക്കുന്നതിനു മുന്‍പ് മണിയുടെ പാഡിയില്‍ പോയിരുന്നു? ‘ഇക്കാര്യത്തില്‍ മറയ്ക്കാനൊന്നുമില്ല‘ - അഞ്ജു പറയുന്നു

മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇതുവരെ അവസാനിച്ചിട്ടില്ല. ...

news

സൌബിനില്‍ നിന്നും ഇനിയും പറവകള്‍ പറന്നുയരട്ടെ...

സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത പറവയെന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ...

news

ബുദ്ധിയുള്ള സ്ത്രീയാണ് ഗൌതമിയെന്ന് കമല്‍ ഹാസന്റെ മകള്‍

നടി ഗൌതമിയെ പ്രശംസിച്ച് കമല്‍ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസന്‍. ഗൌതമി ബുദ്ധിമതിയായ ...

Widgets Magazine