‘പത്മാവതിയെ കുറിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്, 200 ശതമാനവും ചിത്രത്തിനൊപ്പം’; മനസ് തുറന്ന് രണ്‍വീര്‍ സിംഗ്

‘പത്മാവതിയെ കുറിച്ച് പ്രതികരിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്’; മനസ് തുറന്ന് രണ്‍വീര്‍ സിംഗ്

മുംബൈ| AISWARYA| Last Modified ബുധന്‍, 22 നവം‌ബര്‍ 2017 (09:18 IST)
പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.

എന്നാല്‍ പത്മാവതി സിനിമയ്‌ക്കെതിരായ സംഘപരിവാര്‍ ഭീഷണികളോട് പ്രതികരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗ്. അതേസമയം താന്‍ 200 ശതമാനവും പത്മവതിയ്ക്കും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയ്ക്കുമൊപ്പമാണെന്നും താരം വ്യക്തമാക്കി.

നേരത്തെ സംവിധായകനെതിരെ രൂക്ഷവിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. സംവിധായകന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നത് തെറ്റാണെങ്കില്‍ സംവിധായകന്‍ ചെയ്തതും തെറ്റാണെന്നായിരുന്നു യോഗിയുടെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :