Pushpa 2: ഇതിപ്പോൾ രണ്ട് സിനിമയ്ക്കുള്ള സമയമുണ്ടല്ലോ, പുഷ്പ 2 സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും ദൈർഘ്യം കൂടിയ സിനിമ!

അഭിറാം മനോഹർ| Last Modified വെള്ളി, 29 നവം‌ബര്‍ 2024 (10:48 IST)
ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍- സുകുമാര്‍ കോമ്പിനേഷനില്‍ ഒരുങ്ങുന്ന പുഷ്പ2. 2021ല്‍ പുറത്തിറങ്ങിയ പുഷ്പ രാജ്യമാകെ വലിയ തരംഗം തീര്‍ത്തിരുന്നു. അതിനാല്‍ തന്നെ പുഷ്പ 2വിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യഭാഗത്ത് ചുരുക്കം സീനുകളിലുണ്ടായിരുന്ന ഫഹദ് ഫാസില്‍ മുഴുനീള വില്ലനായി സിനിമയിലുണ്ടാകുമെന്നാണ് സൂചന. അല്ലു അര്‍ജുനും ഫഹദ് ഫാസിലും നേര്‍ക്ക് നേര്‍ വരുമ്പോള്‍ തിയേറ്ററുകള്‍ പൂരപറമ്പാവുമെന്ന് ഉറപ്പ്.


യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. സിനിമയിലെ രംഗങ്ങളിലെ ചില വാക്കുകള്‍ കട്ട് ചെയ്യാനും ചില വാക്കുകള്‍ക്ക് പകരം മറ്റ് വാക്കുകള്‍ ഉപയോഗിക്കാനുമാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫൈറ്റ് സീനുകളിലെ 2 ഷോട്ടുകളിലെ വയലന്‍സ് കുറയ്ക്കാനും നിര്‍ദേശമുണ്ട്. അതേസമയം സിനിമ സമീപകാലത്തിറങ്ങിയ സിനിമകളിലെ ഏറ്റവും ദൈര്‍ഘ്യമുള്ള സിനിമയാകുമെന്നാണ് സൂചന. 200.38 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതായത് 3 മണിക്കൂര്‍ 20 മിനിറ്റ് 38 സെക്കന്‍ഡ്.
ഇതോടെ ഒന്നര മണിക്കൂറോളം നീളമുള്ള 2 ഭാഗങ്ങളിലായാകും സിനിമ.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :