കബാലിയ്ക്കൊപ്പം 'ഒപ്പം', സസ്പെൻസിന്റെ കൊടുമുടിയിൽ ഒപ്പം ട്രെയിലർ

പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒപ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

aparna shaji| Last Modified വെള്ളി, 22 ജൂലൈ 2016 (13:45 IST)
പ്രിയദർശൻ - കൂട്ടുകെട്ടിൽ പിറന്ന ഒപ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ അൽഫോൺസ് പുത്രനോട് നന്ദി അറിയിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ ഫേസ്ബുക്കിൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അന്ധനായ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഒപ്പത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.
ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പ്രേമത്തിന്റെ സംവിധായകന്‍ ഒരുക്കുന്ന ട്രെയിലറിനായി കാത്തിരിക്കണമെന്ന് പ്രിയദര്‍ശന്‍ നേരത്തേ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :