കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 16 നവംബര്‍ 2022 (13:02 IST)
മോഹന്‍ലാലിന്റെ പുതിയ സിനിമകളെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കാന്‍ ആയില്ല. യുവ സംവിധായകര്‍ക്ക് ഒപ്പമുള്ള ലാലിന്റെ പുതിയ സിനിമകള്‍ ഇനി വരാനുണ്ട്.
'അതിരന്‍' സംവിധായകനായ വിവേകിനൊപ്പം ലാല്‍ കൈകോര്‍ക്കുന്നു. 'എല്‍ 353' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍.
ചിത്രം ഇരുന്നൂറ് ശതമാനവും ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കുമെന്നാണ് വിവേക് പറഞ്ഞത്. അമല പോളിന്റെ ടീച്ചര്‍ എന്ന സിനിമയുടെ പ്രമോഷിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു സംവിധായകന്‍.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങും.മോഹന്‍ലാല്‍ ചെമ്പോത്ത് സൈമണ്‍ എന്ന ഗുസ്തിക്കാരന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.