മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു!

ചൊവ്വ, 6 ഫെബ്രുവരി 2018 (20:52 IST)

Mohanlal, Nadiya Moidu, Ajoy Varma, Neerali, Meera Jasmine, മോഹന്‍ലാല്‍, നദിയ മൊയ്തു, അജോയ് വര്‍മ, നീരാളി, മീര ജാസ്മിന്‍

മോഹന്‍ലാലിന്‍റെ ഭാര്യയായി നദിയ മൊയ്തു അഭിനയിക്കുന്നു. അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലാണ് നാദിയ നായികയാകുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും നാദിയയും വീണ്ടും ഒന്നിക്കുന്നത്.
 
മീന, മീര ജാസ്മിന്‍ തുടങ്ങിയവരെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചിട്ടുണ്ടായിരുന്നു. മീര അഭിനയിക്കുന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ ആ കഥാപാത്രം നദിയ മൊയ്തുവിലേക്ക് എത്തുകയാണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട്, കൂടുംതേടി, കണ്ടു കണ്ടറിഞ്ഞു, പഞ്ചാഗ്‌നി തുടങ്ങിയ ചിത്രങ്ങളിലാണ് മോഹന്‍ലാലും നദിയ മൊയ്തുവും മുമ്പ് ഒരുമിച്ചിട്ടുള്ളത്. 
 
അനേകം വിദേശരാജ്യങ്ങളിലും മുംബൈയിലുമായാണ് നീരാളിയുടെ ചിത്രീകരണം നടക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലറാണ് ചിത്രം. നവാഗതനായ സാജു തോമസാണ് നീരാളിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ കന്നഡ സൂപ്പര്‍താരം സുദീപാണ് വില്ലന്‍.
 
ദിലീഷ് പോത്തന്‍, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണവിന്‍റെ ആദി 25 കോടിയിലേക്ക്, ആന്‍റണിക്ക് കോടികളുടെ ലാഭം

പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ ഗണത്തിലേക്ക്. ...

news

മമ്മൂട്ടിയുടെ കഥാപാത്രം എങ്ങനെ മരിച്ചു? മോഹന്‍ലാല്‍ അന്വേഷിക്കുന്നു!

1986ല്‍ പത്മരാജന്‍ ഒരു ത്രില്ലര്‍ ചിത്രം പ്ലാന്‍ ചെയ്യുന്ന സമയം. പല കഥകളും ആലോചിച്ചിട്ടും ...

news

പിന്നെന്തിനാണ് സർ കോടതി? നൂറ് രൂപ കൊടുത്ത് സിനിമ കാണാൻ വന്നവനെ കൊണ്ട് ജനഗണമന ചൊല്ലിക്കാനോ? - ക്വീനിലെ ഡിലീറ്റഡ് രംഗം

പുതുമുഖങ്ങളായ ഒരുപറ്റം ചെറുപ്പക്കാർ ചെയ്ത ചിത്രമാണ് ക്വീൻ. നവാഗതനായ ഡിജോ ജോസ് ആന്റണിയാണ് ...

news

പ്രണയാർദ്രമാണ് മഞ്ജൂവും ടൊവിനോയും!

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം കഥ പറയുന്ന 'ആമി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈ ...

Widgets Magazine