കൂളിംഗ് ഗ്ലാസ് വയ്ക്കുന്നത് എന്‍റെ വീക്‍നെസ് ആണെന്നാ എല്ലാരും പറയുന്നത്! - ‘ഗുണ്ടാമാഷ്’ എത്തി; മാസ്റ്റര്‍ പീസ് സൂപ്പര്‍ ട്രെയിലര്‍ കാണാം!

വ്യാഴം, 7 ഡിസം‌ബര്‍ 2017 (18:15 IST)

Udaykrishna, Ajay Vasudev, aralakshmi, മാസ്റ്റര്‍ പീസ്, മമ്മൂട്ടി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, വരലക്‍ഷ്മി, Master Piece, Mammootty,

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസ്’ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ തകര്‍ത്തുവാരുന്ന ട്രെയിലറാണ് വന്നിരിക്കുന്നത്. ഗുണ്ടാ മാഷ് എന്ന വിളിപ്പേരില്‍ എഡ്ഡി തകര്‍ക്കുന്ന ചിത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ ഗംഭീരമായിട്ടുണ്ട്. മമ്മൂട്ടിയുടെ കൂളിംഗ് ഗ്ലാസ് പ്രേമത്തെയും ചിത്രം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
 
മാസ്റ്റര്‍ പീസ് ക്രിസ്മസ് റിലീസ് ആണ്. നവം‌ബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, കേരളത്തില്‍ മാത്രം മുന്നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.
 
റിലീസിനുമുമ്പ് പരമാവധി പ്രചരണം നടത്താന്‍ ആവശ്യത്തിന് സമയവും ഇതോടെ മാസ്റ്റര്‍ പീസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.
 
വരലക്ഷ്മിയും മഹിമ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാര്‍. പൂനം ബജ്‌വയും പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് ഒരു മാസ് മസാല എന്‍റര്‍ടെയ്നറാണ്. 
 
ആറ്‌ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള മാസ്റ്റര്‍ പീസിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. ദീപക് ദേവാണ് സംഗീതം.
 
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേര് ‘എഡ്ഡി’ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം, ജനുവരി ഒന്നിന് വീണ്ടും മമ്മൂട്ടിപ്പടം!

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച ...

news

നിവിന്‍ പോളി തമിഴ്നാട്ടില്‍ ഭൂകമ്പമുണ്ടാക്കുമോ? മോഹന്‍ലാല്‍ ടീം കാത്തിരിക്കുന്നു!

തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. പ്രേമം എന്ന മലയാള ചിത്രം ...

news

‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ സിനിമ ‘ ദൈവമേ ...

news

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം ...

Widgets Magazine