ഫഹദ് പുറത്ത്, തൊട്ടടുത്ത ദിവസം മണിരത്നം ചിത്രം പ്രഖ്യാപിച്ചു - ചെക്ക ചിവന്ത വാനം !

വെള്ളി, 9 ഫെബ്രുവരി 2018 (22:00 IST)

Mani Ratnam, Chekka Chivantha Vaanam, Arvind Swami, Vijay Sethupathy, Arun Vijay, Chimbu, മണിരത്നം, ചെക്ക ചിവന്ത വാനം, സന്തോഷ് ശിവന്‍, അരവിന്ദ് സ്വാമി, ചിമ്പു

മണിരത്നം ചിത്രങ്ങള്‍ എക്കാലത്തും ഇന്ത്യന്‍ സിനിമാസ്വാദകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കുന്നതാണ്. പുതിയ ചിത്രത്തിന് ‘ചെക്ക ചിവന്ത വാനം’ എന്നാണ് പേരിട്ടിരിക്കുന്നത്. 
 
അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുണ്‍ വിജയ് എന്നിവരാണ് ചിത്രത്തിലെ നായകന്‍‌മാര്‍. തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്കില്‍ ചിത്രത്തിന് ‘നവാബ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
 
അതിഥി റാവു ഹൈദരിയാണ് ചെക്ക ചിവന്ത വാനത്തിലെ നായിക. ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു ഗാംഗ്സ്റ്റര്‍ ചിത്രമാണ് ചെക്ക ചിവന്ത വാനം. അരവിന്ദ് സ്വാമിയും ചിമ്പുവും അരുണ്‍ വിജയും ഗുണ്ടാ സഹോദരങ്ങളായി വേഷമിടുന്ന ചിത്രത്തില്‍ വിജയ് സേതുപതി പൊലീസായി എത്തുന്നു. ഗുണ്ടാസഹോദരങ്ങളുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയും അഭിനയിക്കുന്നു.
 
ഫഹദ് ഫാസില്‍ ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയപ്പോഴാണ് ആ വേഷത്തിലേക്ക് അരുണ്‍ വിജയ് എത്തുന്നത്. എല്ലാ അഭിനേതാക്കള്‍ക്കും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് മണിരത്നം ഒരുക്കിയിരിക്കുന്നത്. 
 
സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ക്യാമറ. എ ആര്‍ റഹ്‌മാന്‍റെ സംഗീതത്തിന് വൈരമുത്തുവിന്‍റെ വരികള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. ലൈക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘എന്‍റെ ആമി ഇങ്ങനെയല്ല’ എന്ന് ആര്‍ത്തുവിളിച്ചവര്‍ ‘ആമി’ കാണണം - ആമി നിരൂപണം

പ്രണയത്തിരയായിരുന്നു ആമിയെന്ന മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമല സുരയ്യ എന്ന ...

news

എനിക്ക് കീ ജയ് വിളിക്കാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല: മമ്മൂട്ടി

തനിക്ക് വേണ്ടി കീജയ് വിളിക്കാൻ ആരേയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പ‌റഞ്ഞ കഥ ...

news

ആമിയിൽ മഞ്ജുവിനെ കാണാൻ കഴിയില്ല, അത്രമേൽ മനോഹരം; പ്രേക്ഷക പ്രതികരണം

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം 'ആമി' ...

Widgets Magazine