ഒടിയനെ വീഴ്ത്താന്‍ മമ്മൂട്ടി; ഇനി മോഹന്‍ലാല്‍ മഹാഭാരതവുമായെത്തട്ടെ, അപ്പോള്‍ നോക്കാം!

ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:48 IST)

Odiyan, Mammootty, Kunjali Maraykkar, Mahabharatham, Santosh Sivan, Priyadarshan, ഒടിയന്‍, മമ്മൂട്ടി, കുഞ്ഞാലിമരയ്ക്കാര്‍, മഹാഭാരതം, സന്തോഷ് ശിവന്‍, പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഒടിയനിലാണ് അഭിനയിക്കുന്നത്. 35 മുതല്‍ 40 കോടി രൂപ വരെയാണ് ഈ സിനിമയുടെ ബജറ്റെന്നാണ് സൂചന. പഴശ്ശിരാജയെയും പുലിമുരുകനെയും മറികടക്കുന്ന ബജറ്റിലൊരുങ്ങുന്ന ഒടിയന്‍ ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
 
എന്നാല്‍, ബജറ്റിന്‍റെ കാര്യത്തില്‍ ഒടിയന്‍റെ റെക്കോര്‍ഡ് അധികകാലം നിലനില്‍ക്കില്ല. കാരണം, മമ്മൂട്ടിയുടെ പുതിയ പ്രൊജക്ട് അതിനും മുകളിലുള്ള ബജറ്റില്‍ ഒരുക്കാനാണ് പദ്ധതി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഒരുങ്ങുന്നത് 50 കോടി ബജറ്റിലാണ്! ഇനി ഈ ബജറ്റിനെ തകര്‍ക്കാന്‍ മോഹന്‍ലാല്‍ മഹാഭാരതവുമായെത്തുമെന്ന് ഉറപ്പാണ്.
 
ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന കുഞ്ഞാലിമരയ്ക്കാരില്‍ വിദേശത്തുനിന്നുള്ള സാങ്കേതികപ്രവര്‍ത്തകരാണ് കൂടുതലായും സഹകരിക്കുന്നത്. നടുക്കടലിലാണ് ചിത്രത്തിന്‍റെ എഴുപത് ശതമാനം രംഗങ്ങളും ചിത്രീകരിക്കുക. ലോകോത്തരമായ വി എഫ് എക്സും ഗ്രാഫിക്സും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാം.
 
ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് കുഞ്ഞാലിമരയ്ക്കാര്‍ക്ക് തിരക്കഥയൊരുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കേരള പൊലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകൻ

കേരള പൊലീസിനെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ...

news

പട്ടാള സിനിമയിൽ അഭിനയിച്ചാൽ കേണൽ പദവി കിട്ടുമോ? അതായിരുന്നുവോ ലക്ഷ്യം? - വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ ആവേശവും സന്തോഷവും ...

news

‘ഞാന്‍ വീരിനെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി നമിത

നമിതയും നടന്‍ വീരും തമ്മിലുള്ള വിവാഹം നടന്നത് ആഴ്ചകള്‍ക്ക് മുന്‍പാണ്. സന്തോഷമായ കുടുംബ ...

news

സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ

മെഗാസ്റ്റാർ നായകനാകുന്ന പരോളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജിത് പൂജപ്പുരയുടെ ...

Widgets Magazine