മാസ്സ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മമ്മൂട്ടി: മധുരരാജക്ക് പിന്നാലെ ജോണ്‍ എബ്രഹാം പാലക്കല്‍ എത്തും !

Last Updated: ശനി, 26 ജനുവരി 2019 (14:44 IST)
മമ്മുട്ടിയുടെ മധുരരാജക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധാകാർ. എന്നാൽ ഒരു. മധുരാരാാജക്ക് പിന്നാാലെ തന്നെ മാസ് അപ്പിയറൻസിൽ ജോണ്‍ എബ്രഹാം പാലക്കലായി മമ്മൂട്ടി എത്തും എന്നാണ് ഇപ്പൊൽ സിനിമാലോകത്ത് ചർച്ചയാകുന്ന വാർത്ത.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പതിനെട്ടാം പടി' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രാത്തിന്റെ പേരാണ് ജോണ്‍ എബ്രഹാം പാലക്കൽ ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയ പ്രവർത്താകാർ പുറത്തുവിട്ടു. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷമായാണ് എത്തുന്നത് എങ്കിലും ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ജോണ്‍ എബ്രഹാം പാലക്കൽ.

18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയമാകുന്നത്. യുവാക്കളുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജോണ്‍ എബ്രഹാം പാലക്കല്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ പിള്ള രാജു എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :