കുഞ്ചാക്കോ ബോബൻ - ശാലിനി കൂട്ടുകെട്ട് പഴങ്കഥ, ഇനി ശ്യാമിലിയുടെ കാലം!

Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (14:24 IST)
അനിയത്തിപ്രാവ് എന്നമെഗാഹിറ്റ് സിനിമയിലൂടെ ഒരു ഹിറ്റ് പെയറിനെ കൂടിയാണ് ഫാസിൽ മലയാളത്തിന് സമ്മാനിച്ചത്. - ശാലിനി കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. അനിയത്തിപ്രാവിനെ തുടർന്ന് നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി എന്നീ സിനിമകളിൽ ഈ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചു. പുതിയ വാർത്ത, ശാലിനിയുടെ അനിയത്തി ശ്യാമിലി നായികയാകുന്ന ആദ്യ മലയാള ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബനാണ്.

'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്നാണ് ചാക്കോച്ചൻ - ശ്യാമിലി ജോഡിയുടെ ചിത്രത്തിന് പേര്. നവാഗതനായ റിഷി ശിവകുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ശ്യാമിലി മുമ്പ് ബേബി ശ്യാമിലിയായി തെന്നിന്ത്യയിലാകെ തരംഗമുണർത്തിയിരുന്നു. മാളൂട്ടി, അഞ്‌ജലി, പൂക്കാലം വരവായി തുടങ്ങിയ വമ്പൻ ഹിറ്റുകളിലെ കേന്ദ്ര കഥാപാത്രം ശ്യാമിലിയായിരുന്നു.

ഒടുവിലാൻ: കുഞ്ചാക്കോ ബോബനും ശ്യാമിലിയും ഒന്നിക്കുന്നത് ഇതാദ്യമല്ല എന്നതാണ് മറ്റൊരു വസ്തുത. ഹരികൃഷ്ണൻസ് എന്ന മമ്മൂട്ടി - - ഫാസിൽ ചിത്രത്തിൽ ചാക്കോച്ചനും ശ്യാമിലിയും അതിഥി താരങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :