കോമഡിയുമായി മമ്മൂട്ടിയുടെ പൊലീസ് സിനിമ ‘കസബ’ എത്തുന്നു

മമ്മൂട്ടി നായകനാകുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രണ്‍ജി പണിക്കരുടെ മമ്മൂട്ടിച്ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് മനസ്സിലാകും അതില്‍ വെടിക്കെട്ട് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്ന്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകന്‍

aparna shaji| Last Modified ഞായര്‍, 29 മെയ് 2016 (11:59 IST)
മമ്മൂട്ടി നായകനാകുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രണ്‍ജി പണിക്കരുടെ മമ്മൂട്ടിച്ചിത്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് മനസ്സിലാകും അതില്‍ വെടിക്കെട്ട് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്ന്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകന്‍ നിതിന്‍ രണ്‍‌ജി പണിക്കരുടെ ആദ്യ സിനിമയായ ഏത് തരത്തിലായിരിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

സി ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്റ്റോറി എന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. വ്യത്യസ്തത എന്ന് ഉദ്ദേശിക്കുന്നത് കോമഡി ആണെന്നാണ് സംസാരം. രഞ്ജിപണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.

നേഹ സക്‌സേന,വരലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. വരലക്ഷമിയുടെ ആദ്യ മലയാള കൂടിയാണിത്. ചിത്രത്തില്‍ സമ്പത്ത് വില്ലനാകുന്നു. ഇന്‍സ്പെക്ടര്‍ ബല്‍‌റാം, രൌദ്രം തുടങ്ങിയ സിനിമകളുമായി ഈ ചിത്രത്തിന് താരതമ്യമുണ്ടാവില്ല. എന്നാല്‍ മമ്മൂട്ടിയുടെ തന്നെ ‘ഡാഡി കൂള്‍’ ഈ സിനിമയുമായി താരതമ്യപ്പെടുത്താവുന്ന ചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :