കാവ്യ തല്‍ക്കാലം സിനിമയിലേക്ക് മടങ്ങുന്നില്ല, ഹിന്ദിച്ചിത്രം കഴിഞ്ഞ് സംവിധായകന്‍ വരട്ടെ!

ബുധന്‍, 24 ജനുവരി 2018 (15:34 IST)

Kavya Madhavan, Jeethu Joseph, Mammootty, Mohanlal, Imran Hashmi, കാവ്യ മാധവന്‍, ജീത്തു ജോസഫ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഇമ്രാന്‍ ഹഷ്മി

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ എന്ന് തിരിച്ചെത്തുമെന്ന് ഏവരും ചോദിക്കുന്ന ചോദ്യമാണ്. കാവ്യ സിനിമ ഉപേക്ഷിച്ചിട്ടില്ല. കൃത്യസമയത്ത് സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് കാവ്യയുടെ പരിപാടി.
 
കാവ്യയെ നായികയാക്കി ജീത്തു ജോസഫ് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. സ്ത്രീകേന്ദ്രീകൃതമായ സബ്ജക്ടാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒട്ടേറെ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ ഉള്ള ആ സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് കേട്ടെങ്കിലും അത് മാറ്റിവയ്ക്കപ്പെട്ടു. 
 
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ജനുവരി 26ന് റിലീസാണ്. അതിന് ശേഷം ജീത്തു ചെയ്യുന്നത് കാവ്യയുടെ സിനിമയായിരിക്കുമോ എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
 
എന്നാല്‍ ജീത്തു അടുത്തതായി ചെയ്യുന്നത് ഒരു മലയാള ചിത്രം ആയിരിക്കില്ല. അത് ഒരു ഹിന്ദി സിനിമയായിരിക്കും. ഇമ്രാന്‍ ഹഷ്മിയും റിഷി കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 
 
ഒരു ഹോളിവുഡ് ത്രില്ലറിന്‍റെ റീമേക്കായിരിക്കും ഈ സിനിമ. ചിത്രത്തിന്‍റെ ഔദ്യോഗികപ്രഖ്യാപനം ഉടനെയുണ്ടാകും. കാവ്യ നായികയാകുന്ന ജീത്തു ജോസഫ് സിനിമയ്ക്കായി ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്ന് സാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

2 വര്‍ഷം കഴിഞ്ഞുവരാന്‍ മമ്മൂട്ടി പറഞ്ഞു, സംവിധായകന്‍ നേരെ മോഹന്‍ലാല്‍ ക്യാമ്പിലെത്തി!

മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ ...

news

വിക്രമിന്‍റെ കര്‍ണന്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍, റിലീസ് 32 ഭാഷകളില്‍ !

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണന്‍’ 32 വ്യത്യസ്ത ഭാഷകളില്‍ റിലീസ് ...

news

കേരളം എനിക്കെന്റെ അമ്മ വീട്, 'അരുവി'യിൽ നിന്നും പുറത്തു ചാടാൻ കുറേ ദിവസമെടുത്തു: അതിഥി പറയുന്നു

അരുവി, തമിഴ് സിനിമാലോകം ഒന്നാകെ ചർച്ച ചെയ്യുന്ന ഒരു പേരാണിത്. വേദനയും നിസ്സഹായത‌യും ...

news

റിമയ്ക്കും പാര്‍വതിക്കും വ്യക്തമായ മറുപടിയുണ്ട്; അനുഷ്കയുടെ നിലപാടില്‍ ഞെട്ടി സിനിമാലോകം !

സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതിന്റെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന ...

Widgets Magazine