മോഹൻലാലിന്റെ ജനതാഗാരേജ് ട്രെയിലർ

ജനതാഗാരേജിന്റെ തെലുങ്ക് പതിപ്പ് ട്രെയിലർ പുറത്തിറങ്ങി

aparna shaji| Last Modified ശനി, 13 ഓഗസ്റ്റ് 2016 (15:32 IST)
മോഹൻലാലിന്റെ തെലുങ്ക് ചിത്രം ജനതാഗാരേജിന്റെ പുറത്തിറങ്ങി. തെലുങ്ക് പതിപ്പിലുള്ള ട്രെയിലറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. നൂറു കോടി മുതൽ മുടക്കിൽ എടുക്കുന്ന ചിത്രമാണ് ജനതാഗാരേജ്. ജൂനിയര്‍ എന്‍ ടി ആറും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് വില്ലനായി എത്തുന്നത്. റഹ്മാന്‍ പ്രധാനവേഷത്തില്‍ എത്തുന്നു. നിത്യാമേനോനും സാമന്തയുമാണ് നായികമാര്‍.

ചിത്രത്തിന് ഇരട്ട ക്ലൈമാക്സ് ആണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും മലയാളം പതിപ്പിനും വ്യത്യസ്ത ക്ലൈമാക്സുകളുമായാണ് എത്തുന്നതെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിനായിട്ടാണ് ചിത്രത്തിന് ഇത്തരത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഇരട്ട ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവീ മെക്കേര്‍സിന്റെ ബാനറില്‍ കൊരട്ടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :