വരിയില്‍ നില്ക്കുമ്പോള് നടന്റെ കൈയ്യില്‍ കടിച്ച് നടി, വീഡിയോ വൈറല്‍
കെ ആര് അനൂപ്|
Last Modified ചൊവ്വ, 12 ഒക്ടോബര്‍ 2021 (14:05 IST)
ടോളിവുഡിലെ താരസംഘടനയായ മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷം. വോട്ട് രേഖപ്പെടുത്തുവാനായി നില്‍ക്കുമ്പോഴാണ് സംഭവങ്ങള്‍ക്ക് തുടക്കം എന്നോണം നടി ഹേമ, നടന് ശിവ ബാലാജിയെ കടിച്ചത്.ഞായറാഴ്ച ആയിരുന്നു സംഭവം.
തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരായ പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങള്‍ ആയിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രകാശ് രാജിന്റെ ഒപ്പമുള്ള ആളാണ് ഹേമ പ്രകാശ്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ഹേമ മത്സരിച്ചിരുന്നു.വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നാണ് ശിവ മത്സരിച്ചത്.