ഗൗതം കാര്‍ത്തിക്കിന്റെ '1947, ഓഗസ്റ്റ് 16', റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 മാര്‍ച്ച് 2023 (13:38 IST)
എ ആര്‍ മുരുകദോസ് നിര്‍മ്മിച്ച് ഗൗതം കാര്‍ത്തിക് നായകനായ എത്തുന്ന പുതിയ ചിത്രമാണ് '1947, ഓഗസ്റ്റ് 16'. എന്‍ എസ് പൊന്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.

2023 ഏപ്രില്‍ 7 ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളിലാണ്.ബ്രിട്ടീഷ് ശക്തികളോട് പ്രണയത്തിനായി പോരാടുന്ന ഒരു പഴയ ഗ്രാമത്തിന്റെ കൗതുകകരമായ കഥയാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :