നെഞ്ചിൽ നിറയുന്ന നയൻതാരയോ, മാറ്റു കുറയാത്ത മഞ്ജു വാര്യരോ.. ആരാണിവൾ?

സിനിമയിലെ പാട്ടുകളിൽ നടിമാരുടെ പേരുകൾ പരാമർശിക്കാറുണ്ടെങ്കിലും നായികമാരുടെ പേരുകൾ ചേർത്തുവെച്ച് ഒരു പാട്ട് ഇറക്കുന്നത് ഇതാദ്യമാണ്. അജിത്ത് നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മലയാളം കളർ പടം എന്ന ചിത്രത്തിലാണ് നായികമാരുടെ പേരുക‌ൾ ഉപയോഗിച്ച്

aparna shaji| Last Modified വെള്ളി, 24 ജൂണ്‍ 2016 (13:46 IST)
സിനിമയിലെ പാട്ടുകളിൽ നടിമാരുടെ പേരുകൾ പരാമർശിക്കാറുണ്ടെങ്കിലും നായികമാരുടെ പേരുകൾ ചേർത്തുവെച്ച് ഒരു പാട്ട് ഇറക്കുന്നത് ഇതാദ്യമാണ്. അജിത്ത് നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മലയാളം കളർ പടം എന്ന ചിത്രത്തിലാണ് നായികമാരുടെ പേരുക‌ൾ ഉപയോഗിച്ച് ഗാനം ഇറക്കിയിരിക്കുന്നത്.

ചിത്രത്തിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. പുതുമുഖം മനു ഭദ്രന്‍ ആണ് ചിത്രത്തിലെ നായകന്‍. മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അഞ്ജലി അനീഷ് ഉപാസന, തമിഴ് നടി അമ്മു രാമചന്ദ്രന്‍, ശില്‍പ്പ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബീമാ പ്രോഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മുരളീധരന്‍ പട്ടാന്നൂര്‍, അനില്‍ പുന്നാട് എന്നിവര്‍ ചേര്‍ന്ന് വരികള്‍ തിട്ടപ്പെടുത്തിയ പാട്ടിന് ഈണം നല്‍കിയിരിയ്ക്കുന്നത് മിഥുന്‍ ഈശ്വര്‍ ആണ്. ഉദയ് രാമചന്ദ്രന്‍, മിഥുന്‍ ഈശ്വര്‍, നിത്യാ ബാലഗോപാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :