പ്രണയം ആഘോഷമാക്കി ‘യേ ദില്‍ ഹേ മുഷ്‌കില്’; ട്രെയിലര്‍ പുറത്തിറങ്ങി
ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു.
സജിത്ത്|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (13:47 IST)
ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തില്‍ ഐശ്വര്യാ റായ് ബച്ചനും രണ്‍ബീര്‍ കപൂറും അനുഷ്‌ക്ക ശര്‍മ്മയും ഫവാദ് ഖാനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
പ്രണയവും പ്രണയനൈരാശ്യവുമാണ് ചിത്രത്തിന്റെ പ്രമേയം. ഐശ്വര്യാ റായിയുടെ ത്രസിപ്പിക്കുന്ന സൗന്ദര്യമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹീരു യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തമാസം 28-ന് ചിത്രം തീയറ്ററുകളിലെത്തും.