അങ്ങനെ സംഭവി‌ച്ചില്ലെങ്കിൽ രണ്ടാമൂഴത്തിന്റെ തിരക്കഥ എംടിക്ക് തിരിച്ചു നൽകും: ശ്രീകുമാർ

മോഹൻലാൽ ഭീമനായാൽ മാത്രമേ മഹാഭാരതം നടക്കുകയുള്ളു, ഇല്ലെങ്കിൽ തിരക്കഥ എംടിക്ക് തിരിച്ചു നൽകും: ശ്രികുമാർ

aparna shaji| Last Modified ബുധന്‍, 19 ഏപ്രില്‍ 2017 (07:45 IST)
1000 കോടി ബജറ്റിൽ ഒരു മലയാള സിനിമ. നായകൻ മോഹൻലാൽ. സിനിമയുടെ പേര് മഹാഭാരതം. ഔദ്യോഗികമായ അറിയിപ്പ് വന്നതു മുതൽ സിനിമാപ്രേമികൾ സംശയത്തിലാണ് ഇത് നടക്കുമോ? എന്തുകൊണ്ടാണ് മഹാഭാരത‌ത്തിൽ തന്നെ നായകനായി എത്തുന്നത്?. ഇതിനെല്ലാം മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ.

റേഡിയോ മാംഗോ യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസചിത്രത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം ശ്രീകുമാര്‍ വ്യക്തമാക്കിയത്.

''ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു.
ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കും. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നായിരുന്നു എംടിയുടെ മനസ്സിൽ. എംടിയുടെ ആ‌ഗ്രഹ പ്രകാരം അത് ലോകസിനിമയായി ചെയ്യാമെന്നും അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി''. പറയുന്നു.

ഞാന്‍ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് ശ്രീകുമാർ പറയുന്നു. മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടെന്നും ശ്രീകുമാർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :