കട്ടപ്പനയിലെ ഹൃത്വിക് റോഷനുമായി ധനുഷ് എത്തുന്നു!

ബുധന്‍, 24 ജനുവരി 2018 (19:31 IST)

ഷങ്കറിനെ എല്ലാവര്‍ക്കും ബഹുമാനമാണ്. വമ്പന്‍ ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ ഷങ്കറിന് കഴിയുന്നു. സക്സസ് നിരക്ക് എപ്പോഴും മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നു. എന്നാല്‍ ഷങ്കറിന്‍റെ അതേ സക്സസ് റേറ്റ് നിലനിര്‍ത്തുന്ന സംവിധായകനാണ് രാജ്കുമാര്‍ ഹിറാനി. ഇവര്‍ തമ്മില്‍ ഒരു വലിയ വ്യത്യാസം ചെയ്യുന്ന സിനിമകളുടെ ബജറ്റിന്‍റെ കാര്യത്തിലാണ്.
 
ഷങ്കര്‍ 400 കോടി കൊണ്ട് പടം ചെയ്യുമ്പോള്‍ ഹിറാനി 40 കോടിയില്‍ പടം ചെയ്യും. എന്നാല്‍ പലപ്പോഴും ഷങ്കറിനേക്കാള്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്യും. ചെറിയ ബജറ്റുകൊണ്ട് വലിയ വിജയം സൃഷ്ടിക്കാന്‍ അസാധാരണ പ്രതിഭ ആവശ്യമുണ്ട്. അത്തരത്തില്‍ ഒരാളാണ് നമ്മുടെ നാദിര്‍ഷ.
 
നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ ആന്തണിയും കട്ടപ്പനയിലെ ഹൃത്വിക് റോഷനും ചെറിയ ബജറ്റ് സിനിമകളായിരുന്നു. എന്നാല്‍ അവ മഹാവിജയം സ്വന്തമാക്കുകയും ചെയ്തു. കണ്ടന്‍റാണ് കിംഗെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് നാദിര്‍ഷ. 
 
നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തമിഴില്‍ റീമേക്ക് ചെയ്യാന്‍ സൂപ്പര്‍താരം ധനുഷ് രംഗത്തിറങ്ങിയതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‍റെ റീമേക്ക് റൈറ്റ് ധനുഷ് സ്വന്തമാക്കി. പ്രശസ്ത ടിവി താരം ദീനയായിരിക്കും ഈ ചിത്രത്തിലെ നായകന്‍.
 
നാദിര്‍ഷ തന്നെ ചിത്രം സംവിധാനം ചെയ്യും. വിജയ് ടിവിയിലെ ‘കലക്കപ്പോവത് യാര്?’, രസികന്‍ കോള്‍ എന്നീ ഷോകളുടെ അവതരകനാണ് ദീന. ധനുഷ് സംവിധാനം ചെയ്ത പവര്‍ പാണ്ടിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
മലയാളത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ വിഷ്ണു തന്നെ തമിഴിലും അവതരിപ്പിച്ചേക്കുമെന്നായിരുന്നു ആദ്യമൊക്കെ വന്ന വാര്‍ത്ത. എന്നാല്‍ ഒടുവില്‍ ദീനയിലേക്ക് ആ കഥാപാത്രം എത്തിയിരിക്കുകയാണ്.
 
കട്ടപ്പനയില്‍ നിന്ന് ഒരു പയ്യന്‍ സിനിമയില്‍ താരമാകുന്നതാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍റെ കഥ. ധര്‍മ്മജന്‍, സലിം കുമാര്‍, കോട്ടയം പ്രദീപ്, സിദ്ദിക്ക്, ലിജോമോള്‍ എന്നിവര്‍ക്കും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെ ലഭിച്ചിരുന്നു. നാദിര്‍ഷ ഈണമിട്ട ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.
 
സത്യരാജ്, വടിവേലു തുടങ്ങിയ വലിയ താരങ്ങളെ ഈ റീമേക്കിലേക്ക് കൊണ്ടുവരാനാണ് ശ്രമം. സിദ്ദിക്ക് അവതരിപ്പിച്ച കഥാപാത്രത്തെ സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. 
 
വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ ധനുഷും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

സിനിമ

news

കാവ്യ തല്‍ക്കാലം സിനിമയിലേക്ക് മടങ്ങുന്നില്ല, ഹിന്ദിച്ചിത്രം കഴിഞ്ഞ് സംവിധായകന്‍ വരട്ടെ!

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുന്ന കാവ്യ മാധവന്‍ എന്ന് ...

news

2 വര്‍ഷം കഴിഞ്ഞുവരാന്‍ മമ്മൂട്ടി പറഞ്ഞു, സംവിധായകന്‍ നേരെ മോഹന്‍ലാല്‍ ക്യാമ്പിലെത്തി!

മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ ...

news

വിക്രമിന്‍റെ കര്‍ണന്‍ നയാഗ്ര വെള്ളച്ചാട്ടത്തില്‍, റിലീസ് 32 ഭാഷകളില്‍ !

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണന്‍’ 32 വ്യത്യസ്ത ഭാഷകളില്‍ റിലീസ് ...

news

കേരളം എനിക്കെന്റെ അമ്മ വീട്, 'അരുവി'യിൽ നിന്നും പുറത്തു ചാടാൻ കുറേ ദിവസമെടുത്തു: അതിഥി പറയുന്നു

അരുവി, തമിഴ് സിനിമാലോകം ഒന്നാകെ ചർച്ച ചെയ്യുന്ന ഒരു പേരാണിത്. വേദനയും നിസ്സഹായത‌യും ...

Widgets Magazine