ലുക്കുണ്ടെന്നേയുള്ളൂ... ഞാന്‍ മഹാ ഊളയാണ് - പൃഥ്വിരാജ് തകര്‍ക്കുന്ന ബ്രദേഴ്സ് ഡേ!

Last Updated: ശനി, 20 ജൂലൈ 2019 (18:49 IST)
സിനിമകളുടെ കെട്ടുപാടില്‍ പെട്ടുപോയ നായകനാണ് പൃഥ്വിയെന്നൊരു വിലയിരുത്തല്‍ അടുത്തിടെ ഒരാള്‍ പറഞ്ഞതാണ്. എന്നാല്‍ അത്തരം കെട്ടുപാടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതെല്ലാം പൊട്ടിച്ചെറിയുകയാണ് ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തില്‍ പൃഥ്വി.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മസിലുപിടിച്ചിരിക്കുന്ന ഏത് ബുദ്ധിജീവിയെയും പൊട്ടിച്ചിരിപ്പിക്കാന്‍ പാങ്ങുള്ളതാണ് ടീസര്‍ തന്നെ. അപ്പോള്‍ ഈ സിനിമയുടെ ഒരു ചിരിശാസ്ത്രം എന്താകുമെന്ന് ഊഹിക്കാം.

പൃഥ്വിരാജും ധര്‍മ്മജനും തകര്‍ത്തുവാരുന്ന സിനിമ ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിത്തു ദാമോദര്‍ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :