മോഹൻലാൽ വേണ്ടെന്ന് വെച്ചാൽ ഭീമനാകാം: പ്രഭാസ്

മോഹൻലാൽ പ്രതിഭയുള്ള നടനാണെന്ന് പ്രഭാസ്

aparna shaji| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2017 (07:41 IST)
വേണ്ടെന്ന് വെച്ചാൽ മഹാഭാരത്തിലെ ഭീമനാകാൻ താൻ തയ്യാറാണെന്ന് തെലുങ്ക് നടൻ പ്രഭാസ്. മോഹന്‍ലാല്‍ പ്രതിഭയുള്ള നടനാണ്. അദ്ദേഹം ഏതെങ്കിലും കഥാപാത്രം വേണ്ടെന്നു വെക്കുകയും എനിക്ക് അവസരം തരികയും ചെയ്താല്‍ ഞാന്‍ ആ കഥാപാത്രം ചെയ്യുമെന്നും പ്രഭാസ് കൊച്ചിയിൽ പറഞ്ഞു.

ഭീമന്റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ പ്രഭാസ് ആണെന്ന് ബോളിവുഡ് നടൻ കെ ആർ കെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വിഷയത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിനായിരുന്നു പ്രഭാസ് ഇങ്ങനെ മറുപടി നൽകിയത്. ബാഹുബലി2 ആം ഭാഗത്തിന്റെ പ്രചാരണാര്‍ത്ഥം കൊച്ചിയിൽ എത്തിയതായിരുന്നു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :