അജയ് ദേവ്‌ഗണിന് ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കെന്ന് വാട്സ്‌ആപ് വാര്‍ത്ത; പൂര്‍ണ ആരോഗ്യവാനായി വീട്ടിലുണ്ടെന്ന് ബന്ധുക്കള്‍

അജയ് ദേവ്ഗണ്‍, ഹെലികോപ്ടര്‍, അജയ്, കജോള്‍, വ്യാജവാര്‍ത്ത, വാട്സ്‌ആപ്, വാട്‌സാപ്, Ajay Devgn, Helicopter, Accident, Kajol, Fake News, WhatsApp
മുംബൈ| BIJU| Last Modified വ്യാഴം, 17 മെയ് 2018 (15:41 IST)
ഹെലികോപ്ടര്‍ അപകടത്തില്‍ ഹിന്ദി സൂപ്പര്‍താരം അജയ് ദേവ്ഗണിന് ഗുരുതരമായി പരുക്കേറ്റതായി കഴിഞ്ഞ ദിവസം മുതല്‍ വാട്‌സ്‌ആപ് ഗ്രൂപ്പുകളില്‍ വാര്‍ത്ത പ്രചരിക്കുകയാണ്. എന്നാല്‍ ഇതൊരു വ്യാജവാര്‍ത്തയാണെന്നുള്ളതാണ് സത്യം.
തന്‍റെ സ്വന്തം ഹെലികോപ്‌ടറില്‍ യാത്ര ചെയ്യുമ്പോഴാണ് മഹാബലേശ്വറിന് സമീപം അപകടമുണ്ടായതെന്നാണ് വാര്‍ത്ത പരന്നത്. എന്നാല്‍ ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ അജയ് പൂര്‍ണ ആരോഗ്യവാനായി സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

അങ്ങനെ ഒരപകടം നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ വാട്‌സാപ് സന്ദേശങ്ങളുടെ ഉറവിടം അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :