ആൻമരിയ കലിപ്പിലാണ്, കുറുമ്പത്തിയുമാണ്!

കുറുമ്പത്തിയാണ് ആന്‍ മരിയ; ചിത്രത്തിലെ ആദ്യഗാനം കാണാം

aparna shaji| Last Modified വ്യാഴം, 28 ജൂലൈ 2016 (07:52 IST)
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവേല്‍ തോമസ് ഒരുക്കുന്ന ആൻമരിയ കലിപ്പിലാണ് എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. സാറ അർജ്ജുൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സണ്ണി വെയ്നും ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനാണ് പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത്.

മനു മഞ്ജിത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ഗാനങ്ങളുടെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്.
അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അതിഥി താരമായെത്തുന്നുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :