രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ആമിര്‍ ഖാന്‍; ബോളിവുഡില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ദംഗല്‍ - ട്രെയിലര്‍

ആമീര്‍ ഖാന്‍ തകര്‍പ്പന്‍ ഗെറ്റപ്പില്‍ എത്തുന്ന ദംഗലിന്റെ ആദ്യ ട്രെയിലര്‍ ഇറങ്ങി

സജിത്ത്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (17:55 IST)
ആമീര്‍ ഖാന്‍ തകര്‍പ്പന്‍ ഗെറ്റപ്പില്‍ എത്തുന്ന ദംഗലിന്റെ ആദ്യ ട്രെയിലര്‍ ഇറങ്ങി. നിതേഷ് തിവാരിയാണ് പ്രശസ്ത ഗുസ്തിതാരം മഹാവിര്‍ സിംഗ് പൊഗട്ടിന്റ ജീവിതകഥയെ ചലച്ചിത്രാവിഷ്‌കാരമാക്കി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്. ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്

രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ആമീര്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. മക്കളുടെ കാലത്തെ വേഷങ്ങള്‍ ചെയ്ത നാലു പെണ്‍കുട്ടികളും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഥാപാത്രത്തിനായി സ്വീകരിച്ചിരിച്ചിട്ടുള്ളത്. ഏതായാലും ഈ അച്ഛനും മക്കളും ഓരോ പ്രേക്ഷകരുടേയും മനസ്സ് കീഴടക്കുമെന്നുറപ്പാണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :