Aamir Khan: കൂലിയിലെ കാമിയോ വേഷം അത്ര മികച്ചതായിരുന്നില്ലെന്ന് സമ്മതിച്ച് നടന്‍ ആമിര്‍ ഖാന്‍. കൂലി തനിക്കു പറ്റിയ തെറ്റാണെന്നും ഭാവിയില്‍ ശ്രദ്ധിക്കുമെന്നും ആമിര്‍ പറഞ്ഞു.
' രജനി സാബിനു വേണ്ടിയാണ് ഞാന്‍ കൂലിയിലെ കാമിയോ വേഷം ചെയ്തത്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ കഥാപാത്രം കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ഇപ്പോഴും വ്യക്തമായിട്ടില്ല. 'ഞാന്‍ വെറുതെ നടന്നുവരുന്നു, ഒന്നോ രണ്ടോ ഡയലോഗുകള്‍ പറയുന്നു, തിരിച്ചുപോകുന്നു' എന്ന പോലെയാണ് എനിക്ക് തോന്നിയത്. കൃത്യമായ ലക്ഷ്യമില്ലാതെയുള്ള കഥാപാത്ര സൃഷ്ടി. വളരെ മോശം രീതിയില്‍ എഴുതിയ കഥാപാത്രം,' ആമിര്‍ ഖാന്‍ പറഞ്ഞു.
' ഈ കഥാപാത്രത്തിന്റെ ക്രിയേറ്റീവ് സൃഷ്ടിയില്‍ ഞാന്‍ പങ്കുകാരനായിട്ടില്ല. അതുകൊണ്ട് ഫൈനല്‍ പ്രൊഡക്ട് എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് എനിക്ക് ധാരണയുമുണ്ടായിരുന്നില്ല. ഞാന്‍ കരുതിയത് ഇതൊരു തമാശ നിറഞ്ഞ രീതിയില്‍ ആയിരിക്കുമെന്നാണ്. എന്നാല്‍ ആ നിലയിലേക്കും കഥാപാത്രം എത്തിയിട്ടില്ല. പ്രേക്ഷകര്‍ നിരാശപ്പെട്ടത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. കാരണം ആ സീനുകള്‍ അത്രത്തോളം മികച്ചതായിട്ടില്ല അതുകൊണ്ട് തന്നെ. അതൊരു മണ്ടത്തരമായിരുന്നു. ഇനി എന്തായാലും ഭാവിയില്‍ ശ്രദ്ധിക്കും.' ആമിര്‍ കൂട്ടിച്ചേര്‍ത്തു.