അടുത്ത മെഗാസ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ, എന്താ സംശയം?!

ബുധന്‍, 27 ഡിസം‌ബര്‍ 2017 (19:09 IST)

Lena, Pranav Mohanlal, Aadhi, Jeethu Joseph, Dulquer, പ്രണവ് മോഹന്‍ലാല്‍, യുട്യൂബ്, ആദി, യൂട്യൂബ് ട്രെന്‍‌ഡ്, ജീത്തു ജോസഫ്

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന സിനിമ ജനുവരിയില്‍ റിലീസാകുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഒരു ബമ്പര്‍ ഹിറ്റായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. പ്രണവ് എന്ന താരരാജകുമാരന്‍ തന്നെ അടുത്ത മെഗാതാരമെന്നും അവര്‍ പറയുന്നു.
 
അതിനൊരു കാരണമുണ്ട്. കഴിഞ്ഞയാഴ്ച പുറത്തുവന്ന ആദി ട്രെയിലറിന് ലഭിക്കുന്ന ഗംഭീര സ്വീകരണം ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരാഴ്ച കഴിഞ്ഞും യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് ആദി ട്രെയിലറാണ്.
 
പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍റെ സാന്നിധ്യം തന്നെയായിരിക്കും ഇത്രയും വലിയ സ്വീകരണത്തിന് കാരണമെന്ന് വിലയിരുത്തുമ്പോഴും പ്രണവിന്‍റെ അഭിനയവൈഭവവും ഏവരെയും ആകര്‍ഷിച്ചു എന്ന കാര്യം വിസ്മരിക്കാനാവില്ല. ആക്ഷന്‍ രംഗങ്ങളിലും ഭാവതീവ്രമായ രംഗങ്ങളും കോമഡി കൈകാര്യം ചെയ്യുമ്പോഴും മോഹന്‍ലാല്‍ പ്രദര്‍ശിപ്പിക്കുന്ന അനായാസത പ്രണവിലും കാണാം.
 
മോഹന്‍ലാലിന്‍റെ വില്ലനായി പുലിമുരുകനില്‍ അഭിനയിച്ച ജഗപതി ബാബുവാണ് ആദിയില്‍ പ്രണവിന് വില്ലനായി എത്തുന്നത്. ലെനയും സിദ്ദിക്കും പ്രണവിന്‍റെ മാതാപിതാക്കളായി അഭിനയിക്കുന്നു.
 
ആക്ഷന്‍ സീക്വന്‍സിലെ പ്രണവിന്‍റെ പ്രകടനം ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. പാര്‍ക്കര്‍ ഉള്‍പ്പടെയുള്ള അഭ്യാസമുറകള്‍ പരിശീലിച്ചതിന് ശേഷമാണ് പ്രണവ് ഈ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയത്. ഈ ചിത്രത്തില്‍ പ്രണവ് ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കുകയും ചെയ്യുന്നു.
 
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദിയുടെ ക്യാമറ സതീഷ് കുറുപ്പ്. അനുശ്രീ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും ആദിയില്‍ അഭിനയിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സത്യനും ശ്രീനിയുമെഴുതുന്നത് മമ്മൂട്ടിച്ചിത്രമോ?

മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട്, ജയറാം - സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ - സത്യന്‍ ...

news

ഫാസില്‍ പറഞ്ഞു, പ്രിയദര്‍ശന്‍ അനുസരിച്ചു - സൂര്യപുത്രി കിലുക്കമായി!

‘കിലുക്കം’ എന്ന സിനിമയുടെ കഥ പ്രിയദര്‍ശന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. കഥയില്‍ എങ്ങും ...

news

ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടിന്‍റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!

ആര്യന്‍ എന്ന മെഗാഹിറ്റിന് ശേഷം അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും ഒരു കഥ കൂടി ...

news

'നൈസ് നേവൽ', ആരാധകന്റെ കമന്റിന് നന്ദി പറഞ്ഞ് അനു ഇമ്മാനു‌വൽ!

കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനു‌വൽ മലയാള സിനിമയിൽ ...

Widgets Magazine