‘എന്നാല്‍ ഏമാനോട് പറഞ്ഞേര് തോമ വേറെ ഒറപ്പിച്ചെന്ന്’ - ആടുതോമയുടെ കളികള്‍ വീണ്ടും!

ചൊവ്വ, 14 ഫെബ്രുവരി 2017 (16:16 IST)

Widgets Magazine
Aadu Thoma, Sphadikam, Mohanlal, Bhadran, ആടുതോമ, സ്ഫടികം, മോഹന്‍ലാല്‍, ഭദ്രന്‍, മമ്മൂട്ടി, ജോഷി

മലയാളികള്‍, അവരില്‍ ആരെങ്കിലും മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ പോലും, ഏറ്റവും ഇഷ്ടപ്പെടുന്ന സിനിമകളിലൊന്നാണ് സ്ഫടികം. എത്ര തലമുറകള്‍ കഴിഞ്ഞാലും ആവേശത്തോടെ സ്വീകരിക്കപ്പെടുന്ന സിനിമ. എന്ന കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
 
സ്ഫടികം ഒരുക്കിയ സംവിധായകന്‍ ഭദ്രന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്. മോഹന്‍ലാല്‍ ചിത്രത്തിനുള്ള തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭദ്രന്‍ പറഞ്ഞ കഥയില്‍ ആവേശഭരിതനായ മോഹന്‍ലാല്‍ ഇപ്പോഴത്തെ തിരക്കുകള്‍ തീര്‍ന്നാലുടന്‍ ചിത്രീകരണം തുടങ്ങാമെന്നാണ് പറഞ്ഞിരിക്കുന്നത്.
 
നാട്ടിന്‍‌പുറത്തിന്‍റെ പശ്ചാത്തലമുള്ള ഒരു ആക്ഷന്‍ ഡ്രാമയാണ് ഭദ്രന്‍ മോഹന്‍ലാലിനോട് പറഞ്ഞത് എന്നാണ് അറിയുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്ര സൃഷ്ടിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2005ല്‍ പുറത്തിറങ്ങിയ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമയുടെ തകര്‍ച്ചയാണ് 12 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയെടുക്കാന്‍ ഭദ്രനെ പ്രേരിപ്പിച്ചത്. ഇത്രയും കാലത്തെ ഹോംവര്‍ക്കിലൂടെ മോഹന്‍ലാലിന് ഉജ്ജ്വലമായ ഒരു സിനിമ നല്‍കി മടങ്ങിവരവിനൊരുങ്ങുകയാണ് ഭദ്രന്‍.
 
ചങ്ങാത്തം, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അങ്കിള്‍ ബണ്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്നിവയും മോഹന്‍ലാല്‍ അഭിനയിച്ച ഭദ്രന്‍ ചിത്രങ്ങളാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇത് ചതിയൻ ചന്തുവിന്റെ കഥ! ട്രെയിലർ പുറത്തിറക്കിയത് ഹൃത്വിക് റോഷൻ

മലയാളത്തിലെ ആദ്യ നൂറ് കോടി ചിത്രം എന്നായിരുന്നു സംവിധായകൻ ജയരാജ് വീരത്തെ വിശേഷിപ്പിച്ചത്. ...

news

മഞ്ജു ആമിയാകുന്നത് രണ്ടാം തവണ!

ആമിയെന്ന പേരിനോട് മലയാളികൾക്ക് എന്നും ഒരു ഇഷ്ടമുണ്ട്. ആമിയെന്ന പേര് കേൾക്കുമ്പോൾ ആദ്യം ...

news

10 ആക്ഷന്‍ രംഗങ്ങള്‍; അടിച്ചുപറത്താന്‍ മമ്മൂട്ടി!

രാജ 2ന്‍റെ വിശേഷങ്ങളും ഊഹാപോഹങ്ങളും പ്രതീക്ഷകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. വൈശാഖ് ...

news

ദിലീപും പൃഥ്വിയുമല്ല, സിദ്ധാർത്ഥ് ഭരതന്റെ പുതിയ ചിത്രത്തിൽ നായകൻ ആസിഫ് അലി!

സിദ്ധാര്‍ത്ഥിന്റെ സിനിമാ പ്രവേശം മലയാളികള്‍ ഏറെ ഉറ്റുനോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ...

Widgets Magazine