ഹിന്ദിയില്‍ അജയ് ദേവ്‌ഗണിന്‍റെ സിങ്കം 3 വരുന്നു, അതായത് നമ്മുടെ ആക്ഷന്‍ ഹീറോ ബിജു!

വെള്ളി, 27 ഒക്‌ടോബര്‍ 2017 (21:07 IST)

Singham 3, Ajay Devgn, Action Hero Biju, Rohit Shetty, Hari, Nivin Pauly, സിങ്കം 3, അജയ് ദേവ്ഗണ്‍, ആക്ഷന്‍ ഹീറോ ബിജു, രോഹിത് ഷെട്ടി, ഹരി, നിവിന്‍ പോളി

തമിഴകത്താണ് ആദ്യം സിങ്കം ഗര്‍ജ്ജിച്ചത്. ഹരിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ ആ സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചു. പിന്നീട് സിങ്കം 2, എസ് 3 എന്നിങ്ങനെ സിങ്കത്തിന് തുടര്‍ച്ചകളുമുണ്ടായി.
 
സിങ്കം അതേ പേരില്‍ രോഹിത് ഷെട്ടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോല്‍ അജയ് ദേവ്‌ഗണ്‍ ആയിരുന്നു നായകന്‍. പിന്നീട് ആ സിനിമയുടെ രണ്ടാം ഭാഗം സിങ്കം റിട്ടേണ്‍സ് ചെയ്തപ്പോള്‍ അതും ഹിറ്റായി.
 
അജയ് ദേവ്ഗണിനെ നായകനാക്കി ചെയ്യാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ രോഹിത് ഷെട്ടി. സൂര്യയുടെ ‘എസ് 3’ റീമേക്ക് ചെയ്യാമെന്നായിരുന്നു ആദ്യം ആലോചനയെങ്കിലും ഇപ്പോള്‍ അതില്‍ മാറ്റം സംഭവിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
 
അജയ് ദേവ്ഗണിന്‍റെ സിങ്കം 3 ആകുന്നത് നമ്മുടെ സ്വന്തം ‘ആക്ഷന്‍ ഹീറോ ബിജു’ ആണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മലയാളത്തിന്‍റെ ക്ലാസിക് സിനിമയാണ് ഹിന്ദിയില്‍ സിങ്കം 3 എന്ന പേരില്‍ അടിച്ചുപൊളിക്കാന്‍ പോകുന്നത്.
 
ഒരു കാര്യത്തിലേയുള്ളൂ സംശയം. സിങ്കം, സിങ്കം റിട്ടേണ്‍സ് എന്നീ അജയ് ദേവ്ഗണ്‍ സിനിമകള്‍ ആക്ഷന്‍ പവര്‍ പാക്ഡ് ത്രില്ലറുകളായിരുന്നു. ആക്ഷന്‍ ഹീറോ ബിജു ആകട്ടെ ഒരു സാധാ സബ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ലളിതമായ സിനിമയും. സിങ്കം 3 ആയി ഇത് റീമേക്ക് ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണോ വരുത്തുന്നത്? കണ്ടറിയുകതന്നെ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വില്ലന്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ക്കും കഴുകിക്കളയാന്‍ കഴിയാത്ത ചോരയുടെ മണവുമായി ...

news

വില്ലൻ ഒരു ഇമോഷണൽ സിനിമ, ആരാധകർ ഹാപ്പി! - നിരൂപണം

മലയാളത്തിലെ എക്കാലത്തേയും വലിയ ബ്രാൻഡായ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ...

news

ദിലീപിന് ഇന്ന് 50ആം പിറന്നാൾ, ആശംസകൾ അറിയിച്ച് താരങ്ങൾ !

ജനപ്രിയതാരം ദിലീപിനു ഇന്ന് അമ്പതാം പിറന്നാൾ. താരത്തിനു പിറന്നാൾ ആശംസകൾ നേർന്ന് ...

news

ആ റെക്കോർഡും വില്ലനു സ്വന്തം, മാത്യു മാഞ്ഞൂരാൻ തകർക്കുന്നു!

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ തിയേറ്ററുകളിൽ ...

Widgets Magazine