ലാലിനൊപ്പം ‘നാന്‍ കടവുള്‍’ ആര്യ!

WD
‘പിതാമഹന്‍’ ഫെയിം സംവിധായകന്‍ ബാലയുടെ ‘നാന്‍ കടവുള്‍’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച ഇനി മോഹന്‍‌ലാലിനൊപ്പം അഭിനയിക്കും. റോഷന്‍ ആന്‍‌ഡ്രൂസ് സംവിധാനം ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കാസനോവയിലാണ് രണ്ടുപേരും ഒന്നിക്കുന്നത്.

ബാംഗ്ലൂരില്‍ വച്ച് കാസനോവയുടെ പൂജ നടന്നു. പ്രിയദര്‍ശന്‍, ജോഷി, സിബി മലയില്‍, ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍, പി.വി. ഗംഗാധരന്‍, ജഗതി ശ്രീകുമാര്‍, ലാലു അലെക്സ്, ലക്ഷ്മി റായ്, പ്രിയങ്ക എന്നിവര്‍ കോണ്‍‌ഫിഡന്റ് കാസ്കേഡില്‍ വച്ച് നടന്ന പൂജയില്‍ പങ്കെടുത്തു.

ഗംഭീര വിജയം നേടിയ ‘ഉദയനാണ് താരം’, ശരാശരി വിജയം നേടിയ ‘നോട്ട്‌ബുക്ക്’ എന്നീ സിനിമകള്‍ക്ക് ശേഷമാണ് ലാലിനെ നായകനാക്കി കാസനോവയെന്ന സിനിമ റോഷന്‍ ആന്‍‌ഡ്രൂസ് സംവിധാനം ചെയ്യുന്നത്. കോണ്‍‌ഫിഡന്റ് ഗ്രൂപ്പാണ് സിനിമ നിര്‍മിക്കുന്നത്. ലക്ഷ്മീറായിയടക്കം അഞ്ച് നായികമാരാണ് ചിത്രത്തില്‍ ഉണ്ടായിരിക്കുക.

പ്രണയത്തെ വേണ്ട രീതിയിലൂടെ ഉപയോഗിച്ചാല്‍ കുറ്റകൃത്യങ്ങള്‍ തടയാം എന്ന് വിശ്വസിക്കുന്ന നായകനിലൂടെയാണ് കഥ വികസിക്കുക. മുത്തച്ഛന്റെ പ്രണയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ചെറുമകനായാണ് ലാലിതില്‍ അഭിനയിക്കുന്നത്. ലാലിനോളം പ്രാധാന്യമുള്ള കഥാപാത്രമാണ് ആര്യയുടേതും. ആര്യയ്ക്ക് ഈ സിനിമയൊരു ബ്രേക്കാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെയും സിംഗ് ഈസ് കിംഗ്, ദ്രോണ തുടങ്ങിയ ബോളിവുഡ് സിനിമകളുടെയും സംഘട്ടന രംഗങ്ങള്‍ കൈകര്യം ചെയ്ത ഫ്രാന്‍‌സ് സാഫിലൌസാണ് കാസിനോവയുടെ സ്റ്റണ്ട് സംവിധായകന്‍. വിയന്നയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമായാണ് ചിത്രീകരണം നടക്കുക.

WEBDUNIA|
റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടാമത്തെ ചിത്രമായ നോട്ട്‌ബുക്കിന്‌ വേണ്ടി തിരക്കഥയൊരുക്കിയ സഞ്‌ജയ്‌ ബോബി ടീമാണ്‌ കാസനോവയക്ക്‌ വേണ്ടിയും തൂലിക ചലിപ്പിയ്‌ക്കുന്നത്‌. പത്തുകോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് നോട്ട്‌ബുക്കിന് തൂലിക ചലിപ്പിച്ച സഞ്ജയ്-ബോബി ടീമാണ്. അലക്സ് പോള്‍ ഈണമിടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :