രണ്ടാമൂഴത്തില്‍ മമ്മൂട്ടി അഭിനയിക്കില്ല!

ചൊവ്വ, 18 ഏപ്രില്‍ 2017 (15:54 IST)

Randamoozham, Mahabharata, Mohanlal, Odiyan, Manju Warrier, രണ്ടാമൂഴം, മമ്മൂട്ടി, മോഹന്‍ലാല്‍, ഒടിയന്‍, മഞ്ജു വാര്യര്‍

എം ടിയുടെ രണ്ടാമൂഴം 1000 കോടി ബജറ്റില്‍ മലയാളത്തില്‍ സിനിമയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണല്ലോ. ഈ സിനിമയിലെ താരങ്ങളെ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമസേനനായി എത്തും. മഞ്ജു വാര്യരായിരിക്കും നായിക. മമ്മൂട്ടി ഈ പ്രൊജക്ടിന്‍റെ ഭാഗമാകുമോ?
 
കര്‍ണന്‍, ദുര്യോധനന്‍, യുധിഷ്ഠിരന്‍ തുടങ്ങി ഈ പ്രൊജക്ടില്‍ മമ്മൂട്ടിക്ക് അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ ‘മഹാഭാരതം’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.
 
മമ്മൂട്ടി കര്‍ണനായി അഭിനയിക്കുന്ന, മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ദുര്യോധനനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി ദളപതിയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 
 
രണ്ടാമൂഴത്തെ അടിസ്ഥാനമാക്കി ഭീമം എന്ന നാടകമൊരുക്കിയപ്പോള്‍ അതില്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു. എന്തായാലും രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചാലും മമ്മൂട്ടി അത് സ്വീകരിക്കില്ല എന്നുറപ്പ്.
 
അതേസമയം, രണ്ടാമൂഴത്തിന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തിലെത്തുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി വീണ്ടും പൊലീസ്, ഒരുങ്ങുന്നത് ഒരു ക്രൈം ത്രില്ലര്‍; വേട്ടൈയാട് വിളയാട് സ്റ്റൈല്‍ !

മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനാകുന്നു. ഷൂട്ടിംഗ് പുരോഗമിക്കുന്ന ക്രൈം ത്രില്ലറില്‍ ...

news

ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തുവരുന്നു, നന്ദഗോപാല്‍ മാരാര്‍ !

പരമാധികാരം എന്ന പേരില്‍ രഞ്ജിത്തും ഷാജി കൈലാസും നന്ദഗോപാല്‍ മാരാരെ നായകനാക്കി ഒരു സിനിമ ...

news

പരുക്കനായ മമ്മൂട്ടിയെ വലയിലാക്കാനോ മൂന്ന് നായികമാർ?

അജയ് വാസുദേവനും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്ര‌ത്തിൽ നായികമാരായി എത്തുന്നത് മൂന്നു ...

news

കട്ടപ്പയല്ല ബാഹുബലിയെ കൊന്നത്?!

ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗം ഏപ്രിൽ 28നു റിലീസ് ആവുകയാണ്. ...