Widgets Magazine
Widgets Magazine

മമ്മൂട്ടിയുടെ 20 ദിവസങ്ങള്‍, എഡ്ഡി കളത്തില്‍ !

വെള്ളി, 5 മെയ് 2017 (11:27 IST)

Widgets Magazine
Mammootty, Eddy, Udaykrishna, Ajay Vasudev, Santhosh Pandit, CIA, മമ്മൂട്ടി, എഡ്ഡി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, സന്തോഷ് പണ്ഡിറ്റ്, സി ഐ എ

എഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടുന്നത് ഇനി 20 ദിവസം മാത്രം. ഇപ്പോള്‍ ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റില്‍ അഭിനയിച്ചുവരുന്ന മമ്മൂട്ടി മേയ് ഏഴാം തീയതി ‘എഡ്ഡി’യുടെ ബാക്കി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കൊല്ലത്തെത്തും. മമ്മൂട്ടി ഈ അവസാന ഷെഡ്യൂളില്‍ എഡ്ഡിക്ക് നല്‍കിയിരിക്കുന്നത് 20 ദിവസങ്ങളാണ്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ക്ലൈമാക്സും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കും. തിരക്കഥയെഴുതുന്ന സിനിമയുടെ സംവിധാനം അജയ് വാസുദേവ്.
 
എഡ്ഡിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേരായ ‘എഡ്ഡി’ തന്നെയാണ് സിനിമയുടെ ടൈറ്റിലായും അജയ് വാസുദേവ് സ്വീകരിച്ചിരിക്കുന്നത്. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന ഈ സിനിമ ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കോട്ടയം കുഞ്ഞച്ചൻ റീ ലോഡേഡ്! ബോക്സ് ഓഫീസ് തകർത്തു വാരാൻ മമ്മൂട്ടി!

മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു കോട്ടയം കുഞ്ഞച്ചനും ...

news

മിനി റിച്ചാർഡിന് പൃഥ്വിരാജിനൊപ്പം അഭിനയിക്കണം!

സന്തോഷ് പണ്ഡിറ്റിനെ അറിയാത്തവർ ആരുമുണ്ടാകില്ല. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ഫെയ്മസായ ...

news

ബാഹുബലിയോട് വിട പറഞ്ഞ് രാജമൗലി!

ഇന്ത്യയിലെ സകല റെക്കോർഡുകളും തകർത്ത് ബാഹുബലി 2 മുന്നേറുമ്പോൾ അഞ്ചു വർഷം നീണ്ട യാത്രയും ...

news

ബാഹുബലി 1000 കോടിയിലേക്ക്! ഇതു ബ്രഹ്മാണ്ഡ വിജയം!

ഇന്ത്യന്‍ സിനിമ ഇനി രണ്ടു തരത്തിൽ ആയിരിക്കും അറിയപ്പെടുക. ബാഹുബലിക്ക് മുമ്പും ബാഹുബലിക്ക് ...

Widgets Magazine