Widgets Magazine
Widgets Magazine

പുലിമുരുകന്‍ അവസാനിക്കുന്നില്ല, ജോഷിയും മോഹന്‍ലാലും ഒന്നിക്കുന്നു!

തിങ്കള്‍, 6 ഫെബ്രുവരി 2017 (20:27 IST)

Widgets Magazine
Mohanlal, Joshiy, Udaykrishna, Pulimurugan, Dileep, Mammootty, മോഹന്‍ലാല്‍, ജോഷി, ഉദയ്കൃഷ്ണ, പുലിമുരുകന്‍, ദിലീപ്, മമ്മൂട്ടി

മോഹന്‍ലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ ഒരു വമ്പന്‍ കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറിനായാണ് മോഹന്‍ലാലും ജോഷിയും ശ്രമിക്കുന്നത്. പുലിമുരുകന്‍ നിര്‍മ്മിച്ച ടോമിച്ചന്‍ മുളകുപ്പാടമാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്.
 
സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും തകര്‍പ്പന്‍ കോമഡിയുമൊക്കെയുള്ള ഒരു തിരക്കഥയാണ് മോഹന്‍ലാല്‍ - ജോഷി ചിത്രത്തിനായി എഴുതുന്നത്. ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ - ജോഷി - ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ ഏറെയാണ്.
 
മോഹന്‍ലാലിനെ നായകനാക്കി ലൈലാ ഓ ലൈലാ എന്ന പരാജയചിത്രം ചെയ്തതിന് ശേഷം സിനിമയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ് ജോഷി. ഈ പ്രൊജക്ടിലൂടെ മലയാളത്തിന്‍റെ എക്കാലത്തെയും വലിയ സംവിധായകന്‍റെ വമ്പന്‍ തിരിച്ചുവരവ് സംഭവിക്കുമെന്ന് പ്രത്യാശിക്കാം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

'ആഹാരം ഉണ്ടാക്കുന്നവന്‍റെ തലയില്‍ കല്ലെടുത്തിടരുത്' - ഒരു സൂപ്പര്‍ സംവിധായകന്‍റെ അപേക്ഷയാണ്!

‘തമിഴ് റോക്കേഴ്സ്’ ആണ് ഇപ്പോള്‍ തമിഴ് സിനിമാലോകത്തെ വലിയ സംസാരവിഷയം. റിലീസ് ചെയ്യുന്ന ...

news

മോഹന്‍ലാല്‍ ദുര്‍മന്ത്രവാദിയാകുന്നു, അച്ഛനായി ബിഗ്ബിയും നായികയായി മഞ്ജുവും!

മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്‍റെ ...

news

ഒടുവിൽ ഷാജി പാപ്പനും പിള്ളേരും കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു; ആട് 2 റീലീസ് തീയതി പ്രഖ്യാപിച്ചു!

തീയേറ്ററുകളിൽ വന്നപ്പോൾ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ഡി വി ഡി ഇറങ്ങിയപ്പോഴും ടൊറന്റിൽ ...

news

രാജകുമാരനായി മമ്മൂട്ടി വരുന്നു, ചിലതെല്ലാം പഠിപ്പിക്കാൻ!

രാജയെന്ന് കേൾക്കുമ്പോൾ മമ്മൂട്ടി ആരാധകരുടെ മനസ്സിലേക്ക് ഒരുപിടി കഥാപാത്രങ്ങളും ...

Widgets Magazine Widgets Magazine