Widgets Magazine Widgets Magazine

കൊലയാളിയെ പിടിക്കാന്‍ കാക്കിയണിഞ്ഞ് വീണ്ടും മോഹന്‍ലാല്‍ !

ബുധന്‍, 28 ഡിസം‌ബര്‍ 2016 (15:26 IST)

Widgets Magazine
Mohanlal, Unnikrishnan, Mejor Ravi, Jayaram, Dileep, Shaji Kailas, മോഹന്‍ലാല്‍, ഉണ്ണികൃഷ്ണന്‍, മേജര്‍ രവി, ജയറാം, ദിലീപ്, ഷാജി കൈലാസ്

മോഹന്‍ലാല്‍ വീണ്ടും പൊലീസ് ആകുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മോഹന്‍ലാലിന്‍റെ പൊലീസ് കഥാപാത്രം. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണവും നടപടികളുമാണ് ഈ സിനിമയുടെ കാതല്‍.
 
ആശീര്‍വാദ് സിനിമാസും എച്ച് ജി എന്‍റര്‍ടെയ്‌മെന്‍റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമ 25 കോടിയിലധികം ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലിമുരുകന്‍റെ വെല്ലുന്ന ഒരു ബ്രഹ്‌മാണ്ഡ സിനിമയ്ക്കാണ് ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുന്നത്.
 
എന്നാല്‍ സിനിമയുടെ കഥ സസ്പെന്‍സായി വച്ചിരിക്കുകയാണ്. ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജയറാമാണ് നിര്‍വഹിച്ചത്. മേയ് മാസം റിലീസ് ചെയ്യത്തക്ക രീതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്.
 
ഈ സിനിമയുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഏതാനും ഷോട്ടുകള്‍ ചിത്രീകരിച്ചു. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ഇനി മേജര്‍ രവിയുടെ സിനിമ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ഈ സിനിമയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ ഒന്നിക്കുന്നു!

ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. റാഫി തിരക്കഥയെഴുതുന്ന ...

news

മോഹൻലാലും സൂര്യയും ഒന്നിക്കുന്നു!

മലയാളത്തിന്റെ അഭിനയ രാജാവ് മോഹൻലാലും തമിഴിലെ യൂത്ത് ഐക്കൺ സൂര്യയും ഒന്നിക്കുന്നു. ...

news

കർണനും ആടുജീവിതവും ഒന്നു വന്നോട്ടെ! മറികടക്കുന്നത് പുലിമുരുകന്റെ റെക്കോർഡ് ആയിരിക്കും!

മലയാള സിനിമയിൽ ഒരു ചിത്രം നൂറ് കോടി കളക്ഷനിൽ എത്തുമെന്ന് ആരും തന്നെ ...

news

2016ലെ ഏറ്റവും മികച്ച മലയാള സിനിമ ഏത്?

2016 മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമാണ്. മലയാള സിനിമയുടെ കളക്ഷന്‍ 100 ...

Widgets Magazine Widgets Magazine