Widgets Magazine Widgets Magazine

കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്, ഓഗസ്റ്റ് സിനിമയുടെ ഏറ്റവും വലിയ ഹിറ്റ് ഗ്രേറ്റ്ഫാദര്‍ !

ബുധന്‍, 19 ഏപ്രില്‍ 2017 (15:02 IST)

Widgets Magazine
Mammootty, The Great Father, Haneef Adeni, Prithviraj, Arya, മമ്മൂട്ടി, ദി ഗ്രേറ്റ്ഫാദര്‍, ഹനീഫ് അദേനി, പൃഥ്വിരാജ്, ആര്യ

ഓഗസ്റ്റ് സിനിമയുടെ 2011 മുതല്‍ 2016 വരെയുള്ള അഞ്ചുവര്‍ഷക്കാലത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റാണ് ദി ഗ്രേറ്റ് ഫാദര്‍. ഈ സിനിമയുടെ മഹാവിജയം നിര്‍മ്മാണക്കമ്പനിക്ക് വന്‍ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.
 
ഗ്രേറ്റ്ഫാദര്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനാണ് സംവിധായകന്‍ ഹനീഫ് അദേനി ആദ്യം ആലോചിച്ചത്. എന്നാല്‍ പൃഥ്വിരാജ് തന്നെയാണ് ഈ സിനിമ മമ്മൂട്ടിയെ നായകനാക്കി ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചത്. ആ തീരുമാനം ഓഗസ്റ്റ് സിനിമയ്ക്ക് ഉണ്ടാക്കിയ നേട്ടം വളരെ വലുതാണ്.
 
ഭാവിയില്‍ കൂടുതല്‍ മമ്മൂട്ടിച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഓഗസ്റ്റ് സിനിമ പ്ലാന്‍ ചെയ്യുന്നതായാണ് വിവരം. വെറും ആറുകോടി ചെലവില്‍ നിര്‍മ്മിച്ച സിനിമ 50 കോടിയും കടന്ന് കുതിക്കുന്ന മാജിക്കാണ് സംഭവിച്ചിരിക്കുന്നത്.
 
എല്ലാ ട്രേഡ് അനലിസ്റ്റുകളെയും അമ്പരപ്പിച്ച ഈ വിജയത്തിന് ഒരുകാരണമേയുള്ളൂ എന്നാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്. അത് മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ മാത്രമാണ്!



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഈസ്റ്റ് ഓര്‍ വെസ്റ്റ് ലാലേട്ടൻ ഈസ് ദ് ബെസ്റ്റ്!; കെആർകെയ്ക്കെതിരെ ബിനീഷ് ബാസ്റ്റിൻ

ഇന്ത്യൻ സിനിമയെ ഞെട്ടിച്ചുകൊണ്ട് 1000 കോടി ബജറ്റിൽ മോഹൻലാലിനെ നായകനാക്കി എംടിയുടെ ...

news

മമ്മൂട്ടിയുടെ കര്‍ണനും വമ്പന്‍ ബജറ്റിലേക്ക്, 1000 കോടിയുടെ രണ്ടാമൂഴത്തിന് വെല്ലുവിളി!

കര്‍ണനായി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയേക്കുറിച്ച് ഏറെനാള്‍ക്കുമുമ്പുതന്നെ ...

news

പുത്തൻപണത്തിന് നാലു ദിവസം വേണ്ടി വന്നു, നിവിൻ രണ്ടു ദിവസം കൊണ്ട് നേടി!

ഇത്തവണത്തെ വിഷു മെഗാസ്റ്റാർ മമ്മൂട്ടി കൊണ്ടുപോയെന്ന് നിശംസ്സയം പറയാം. ഹനീഫ് അദേനി ...

news

മമ്മൂട്ടി വേണ്ടെന്നുവച്ചതാണ്, വിജയത്തിനപ്പുറം ചില കാര്യങ്ങളുണ്ട്!

മഹാഭാരതത്തില്‍ പറയാത്ത കഥയേതാണ് എന്ന് ചോദിക്കുന്നതുപോലെയാണ്, മമ്മൂട്ടി ചെയ്യാത്ത ...

Widgets Magazine Widgets Magazine