Widgets Magazine Widgets Magazine

ഈ വെള്ളിയാഴ്ച മോഹന്‍ലാലിന്‍റെ പുതിയ തെലുങ്ക് സിനിമ റിലീസാകും!

തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (16:10 IST)

Widgets Magazine
Mohanlal, Oppam, Priyadarshan, Kanupappa, Dileep, Manju, മോഹന്‍ലാല്‍, ഒപ്പം, പ്രിയദര്‍ശന്‍, കനുപപ്പ, ദിലീപ്, മഞ്ജു

ഈ വെള്ളിയാഴ്ച മോഹന്‍ലാല്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമ റിലീസാകും. മനമന്തയ്ക്കും ജനതാ ഗാരേജിനും മന്യം പുലിക്കും ശേഷം മോഹന്‍ലാലിന്‍റേതായി തെലുങ്ക് പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന സമ്മാനമാണിത്.
 
എന്നാല്‍ ഇത് നേരിട്ട് തെലുങ്കില്‍ ചിത്രീകരിച്ച ഒരു സിനിമയല്ല. മലയാളത്തിലെ മെഗാഹിറ്റ് സിനിമ ‘ഒപ്പ’ത്തിന്‍റെ ഡബ്ബിംഗ് പതിപ്പാണ് ഡിസംബര്‍ 30ന് റിലീസാകുന്നത്. ‘കനുപപ്പ’ എന്നാണ് സിനിമയുടെ പേര്.
 
മലയാള സിനിമാചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ രണ്ടാം സ്ഥാനത്താണ് ഒപ്പം ഉള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ഡാര്‍ക്ക് ത്രില്ലര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്.
 
പുലിമുരുകന്‍റെ ഡബ്ബിംഗ് പതിപ്പായ മന്യം പുലി റിലീസായി അധികനാള്‍ കഴിയും മുമ്പേയാണ് ഒപ്പത്തിന്‍റെ ഡബ്ബിംഗ് പതിപ്പും എത്തുന്നത്. ഇതിനോടകം തന്നെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകരായി മാറിക്കഴിഞ്ഞ തെലുങ്ക് പ്രേക്ഷകര്‍ ‘കനുപപ്പ’യുടെ റിലീസിനായി കാത്തിരിക്കുകയാണ്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

‘മോഹന്‍ലാല്‍ ഞങ്ങളുടെ താരം’ - തെലുങ്ക് സിനിമാലോകം!

മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വന്തമല്ലെന്ന് പ്രഖ്യാപിക്കുകയാണ് ടോളിവുഡ്. അതേ, ...

news

മമ്മൂട്ടി പുതിയ ഭാഷ പഠിക്കുന്നു, അടുത്ത ഹിറ്റിനായി മെഗാസ്റ്റാർ!

മലയാള ഭാഷയെ അതിന്റെ വ്യത്യസ്തമായ പ്രാദേശികഭേദത്തോടെ, അതേ തനിമയിൽ അവതരിപ്പിക്കുന്ന ...

news

ഒടുവിൽ ആ റെക്കോർഡും പുലിമുരുകൻ സ്വന്തമാക്കി!

മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ബിൽ കയറിയ ചിത്രമേതെന്ന് ചോദിച്ചാൽ ആരും പെട്ടന്ന് തന്നെ ...

news

ബ്രാവോയുടെ മനം കീഴടക്കി ശ്രിയ ശരൺ! വിവാഹം ഉടൻ?

സെലിബ്രിറ്റികളുടെ പുറകേ പോകുന്നത് പാപ്പരാസികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തവണ ഗോസിപ്പ് ...

Widgets Magazine Widgets Magazine