ആ പൃഥ്വിരാജ് സിനിമയുടെ സെറ്റിലാണ് മോഹന്‍ലാലിന്‍റെ ലൂസിഫര്‍ ഉണ്ടായത്!

വെള്ളി, 3 ഫെബ്രുവരി 2017 (15:03 IST)

Widgets Magazine
Mohanlal, Lucifer, Mammootty, Prithviraj, Murali Gopi, മോഹന്‍ലാല്‍, ലൂസിഫര്‍, മമ്മൂട്ടി, പൃഥ്വിരാജ്, ആന്‍റണി, മുരളി ഗോപി

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ലൂസിഫര്‍ ഈ വര്‍ഷം നടക്കുമോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എന്തായാലും സിനിമ ഉടന്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം, പൃഥ്വിയും തിരക്കഥാകൃത്ത് മുരളി ഗോപിയും നായകന്‍ മോഹന്‍ലാലുമൊക്കെ ആ പ്രൊജക്ടിനെപ്പറ്റി അത്ര ആവേശത്തിലാണ്.
 
‘ടിയാന്‍’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ച് പൃഥ്വിരാജ് എഫ് ബിയില്‍ ഒരു കുറിപ്പിട്ടതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ആ കുറിപ്പില്‍ പൃഥ്വി പറയുന്നു - ടിയാന്‍റെ ലൊക്കേഷനില്‍ വച്ചാണ് ലൂസിഫര്‍ ഉണ്ടായത് എന്ന്!
 
അതേ, ടിയാന്‍റെ തിരക്കഥാകൃത്താണ് മുരളി ഗോപി. ആ സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകളിലൂടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫര്‍ ഒരു ബിഗ് ബജറ്റ് ത്രില്ലര്‍ സിനിമയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ വന്‍ ഹിറ്റായിരുന്നു.
 
എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ ക്യാമറാമാന് മമ്മൂട്ടി ഡേറ്റ് നല്‍കി, ഒരുഗ്രന്‍ പടം വരുന്നു!

ക്യാമറാമാന്‍ ഷാംദത്ത് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരു ...

news

മമ്മൂട്ടി വിജയിച്ചിട്ടില്ല, പക്ഷേ ദുല്‍ക്കര്‍ ഒരു കലക്കുകലക്കും!

ദുല്‍ക്കര്‍ സല്‍മാന്‍ ബോളിവുഡിലേക്ക്. മലയാളത്തിന്‍റെ യുവസൂപ്പര്‍താരം ആദ്യമായി നായകനാകുന്ന ...

news

ഓണം വരുന്നുണ്ട്, മമ്മൂട്ടിയുടെ 100 കോടി സിനിമയും!

മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ 100 കോടി ക്ലബിലെത്തിയതോടെ മമ്മൂട്ടി ആരാധകര്‍ സങ്കടത്തിലാണ്. ...

news

പ്രണയത്തിനായല്ല, ചെങ്കൊടിക്കായാണ് ദുല്‍ക്കര്‍ അമേരിക്കയില്‍ പോയത്!

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് ‘സി ഐ എ’ എന്ന് പേരിട്ടു. ‘കോമ്രേഡ് ഇന്‍ ...

Widgets Magazine