അജി സമ്മതിച്ചു, ഗോപികയെത്തുന്നു

ഗോപിക
PROPRO
മലയാളികളുടെ പ്രിയപ്പെട്ട നായിക വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. താന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവായ അജിലേഷിന് സന്തോഷമാണുള്ളതെന്ന് ഒരു മലയാള പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗോപിക വെളിപ്പെടുത്തി.

ഭര്‍ത്താവിനോടൊപ്പം അയര്‍‌ലണ്ടിലാണ് ഗോപികയിപ്പോള്‍ സ്ഥിരതാമസമെങ്കിലും വെറുതെ ഒരു ഭാര്യയിലെ നായികാ കഥാപാത്രത്തിന് ലഭിച്ച ഏഷ്യാനെറ്റ് അവാര്‍ഡ് വാങ്ങാനാണ് ഗോപികയിപ്പോള്‍ തൃശ്ശൂരിനടുത്തുള്ള ഒല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിയിരിക്കുന്നത്.

ഷൂട്ടിംഗിന് ഒന്നും രണ്ടും മാസങ്ങളെടുക്കുന്ന സിനിമകളില്‍ അഭിനയിക്കാന്‍ താല്‍‌പര്യമില്ലെന്ന് ഗോപിക പറയുന്നു. പത്തോ പതിനഞ്ചോ ദിവസങ്ങളില്‍ അഭിനയിച്ച് തീര്‍ക്കാവുന്ന വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഒരുകൈനോക്കാമെന്നാണ് ഗോപിക പറയുന്നത്. ഭര്‍ത്താവ് അജിലേഷ് ഇതിന് സമ്മതവും മൂളിക്കഴിഞ്ഞു.

WEBDUNIA| Last Modified തിങ്കള്‍, 26 ജനുവരി 2009 (12:48 IST)
‘വെറുതെ ഒരു ഭാര്യ’യായിരുന്നു ഗോപികയുടെ അവസാന ചിത്രം. ജയറാമിന് വന്‍ ബ്രേക്ക് കൊടുത്ത ഈ സിനിമ ഗംഭീരവിജയമാണ് നേടിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമാമായിരുന്നു ഗോപികയും അയര്‍‌ലണ്ടില്‍ ഡോക്ടറായ അജിലേഷും ഗോപികയും തമ്മിലുള്ള വിവാഹം. ഗോപികയുടെ പുതുവേഷം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :