'സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട് ' : എബ്രഹാം മാത്യു

‘സോളോയുടെ ക്ലൈമാക്‌സ് മാറ്റിയതിലൂടെ കളക്ഷനില്‍ അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി’ : എബ്രഹാം മാത്യു

കൊച്ചി| AISWARYA| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:03 IST)
ദുല്‍ഖറിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രം ‘സോളോ’യുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ടാണെന്ന് സിനിമയുടെ നിര്‍മ്മാതാവ് എബ്രഹാം മാത്യു. ക്ലൈമാക്‌സ് മാറ്റിയതിലൂടെ കളക്ഷനില്‍ അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

‘സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തില്‍ പ്രേക്ഷകര്‍ നൂറുശതമാനം സന്തോഷവാന്മാരാണ്. സിനിമയുടെ കലക്ഷനിലും ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്തുണയുമായി ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :