സായി പല്ലവിയും നാനിയും ഒന്നിക്കുന്ന 'മിഡില്‍ ക്ലാസ് അബ്ബായി' ടീസര്‍ പുറത്ത് !

സായി പല്ലവിയുടെ 'മിഡില്‍ ക്ലാസ് അബ്ബായി' ടീസര്‍ പുറത്ത് !

AISWARYA| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (16:54 IST)
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലര്‍ മിസായി വന്ന് തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ മുഴുവന്‍ മനം കവര്‍ന്ന നടിയാണ് സായി പല്ലവി. സായി പല്ലവിയും നാനിയും പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ചിത്രം 'മിഡില്‍ ക്ലാസ് അബ്ബായി'യുടെ ടീസര്‍ പുറത്തിറങ്ങി. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ചിത്രം ഡിസബര്‍ 21ന് തിയ്യേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രേമത്തിനും കലിക്കും ശേഷം സായി പല്ലവി അഭിനയിച്ചത് തെലുങ്ക് ചിത്രം ഫിദയിലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :