മോഹന്‍ലാലിനൊപ്പം ഇനി വരുന്നത് ഹന്‍‌സിക !

ഹന്‍സിക വരുന്നു, മോഹന്‍ലാലിന്‍റെ ക്രൈം ത്രില്ലറില്‍ നായിക!

Hansika, Mohanlal, Vishal, Unnikrishnan, Vishal, Dileep, ഹന്‍സിക, മോഹന്‍ലാല്‍, വിശാല്‍, ഉണ്ണികൃഷ്ണന്‍, വിശാല്‍, ദിലീപ്
Last Updated: വ്യാഴം, 2 ഫെബ്രുവരി 2017 (15:16 IST)
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സിക മൊട്‌വാണി മലയാളത്തിലെത്തുന്നു. ഈ സിനിമയില്‍ തമിഴ് നടന്‍ വിശാല്‍ വില്ലനാകും. റോക്‍ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മാണം.

തമിഴ് - തെലുങ്ക് ഇന്‍ഡസ്ട്രിയിലെ വമ്പന്‍ സിനിമകളില്‍ സ്ഥിര സാന്നിധ്യമാണ് ഹന്‍സിക. മലയാളത്തിലേക്ക് ഒരു വമ്പന്‍ ചിത്രത്തിലൂടെ അരങ്ങേറണമെന്നായിരുന്നു ഹന്‍സികയുടെ ആഗ്രഹം. 30 കോടിയിലധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയിലൂടെ മലയാളത്തിന്‍റെ പ്രിയം ഹന്‍സിക നേടുമെന്ന് പ്രതീക്ഷിക്കാം.

തെലുങ്ക് നടന്‍ ശ്രീകാന്തും ഈ പ്രൊജക്ടിന്‍റെ ഭാഗാമാകുന്നുണ്ട്. മോഹന്‍ലാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ക്രൈം ത്രില്ലറില്‍ വേഷമിടുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത്.

മേജര്‍ രവിയുടെ ‘1971: ബിയോണ്ട് ബോര്‍ഡേഴ്സ്’ കഴിഞ്ഞാലുടന്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‍റെ ചിത്രീകരണം ഫുള്‍ ഫോമിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :