പ്രഭുദേവ, പീറ്റർ ഹെയ്‌ൻ, പ്രീതി സിൻറ - 'രാജ 2' ഇപ്പൊഴേ മെഗാഹിറ്റ് !

'രാജ 2' - മമ്മൂട്ടിക്ക് ഡാൻസ് പറഞ്ഞുകൊടുക്കാൻ പ്രഭുദേവ? !

Raja 2, Mammootty, Prabhudeva, Udaykrishna, Vysakh, Mohanlal, രാജ 2, മമ്മൂട്ടി, പ്രഭുദേവ, പീറ്റർ ഹെയ്ൻ, ഉദയ്‌കൃഷ്ണ, വൈശാഖ്, മോഹൻലാൽ
Last Updated: ചൊവ്വ, 3 ജനുവരി 2017 (10:44 IST)
രാജ 2ൻറെ വിശേഷങ്ങളാൽ നിറയുകയാണ് മലയാള സിനിമാലോകം. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടിച്ചിത്രത്തിന് 30 കോടി രൂപയായിരിക്കും മുതൽമുടക്കെന്നാണ് സൂചന. ടോമിച്ചൻ മുളകുപാടമാണ് നിർമ്മിക്കുന്നത്.

മമ്മൂട്ടിയുടെ നൃത്തരംഗങ്ങളാൽ സമൃദ്ധമായിരിക്കും ഈ ഫാമിലി ആക്ഷൻ എൻറർടെയ്‌നർ എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ നൃത്തരംഗങ്ങൾ ചിട്ടപ്പെടുത്താൻ ഇന്ത്യൻ മൈക്കിൾ ജാക്‌സൺ തന്നെ എത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ നായികയായി പ്രീതി സിൻറയോ കാജൽ അഗർവാളോ കജോളോ എത്തുമെന്നും പ്രചരണമുണ്ട്.

സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡിഗാർഡിനായാണ് ഒടുവിൽ മലയാളത്തിൽ പ്രഭുദേവ ഡാൻസ് രംഗങ്ങൾ ഒരുക്കിയത്. രാജ 2വിൽ ചടുലമായ നൃത്തരംഗങ്ങൾ സംവിധാനം ചെയ്യുന്നതിനൊപ്പം സുപ്രധാനമായ ഒരു കഥാപാത്രത്തെ കൂടി പ്രഭുദേവ അവതരിപ്പിച്ചേക്കുമെന്നും പ്രചരണമുണ്ട്. പീറ്റർ ഹെയ്‌ൻ ആയിരിക്കും രാജ 2ൻറെ ആക്ഷൻ കോറിയോഗ്രാഫി.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഉദയ്‌കൃഷ്‌ണ തിരക്കഥ രചിക്കുന്ന രാജ 2. വൈശാഖിൻറെ തകർപ്പൻ സംവിധാനത്തിലൊരുങ്ങുന്ന ഈ സിനിമ മമ്മൂട്ടിക്ക് 100 കോടി ക്ലബിൽ ഇടം നേടിക്കൊടുക്കുമോ എന്ന് കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :