അങ്കമാലി ഡയറീസ് മെഗാഹിറ്റ്, തമിഴകത്ത് തരംഗം; പടം കണ്ട ‘യുവ’മണിരത്നം ഫ്ലാറ്റ് !

Maniratnam, Angamaly Diaries, Lijo, Karthik Subburaj, Mohanlal, മണിരത്നം, അങ്കമാലി ഡയറീസ്, ലിജോ, കാര്‍ത്തിക് സുബ്ബുരാജ്, മോഹന്‍ലാല്‍
Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (15:14 IST)
അങ്കമാലി ഡയറീസ് തകര്‍പ്പന്‍ ഹിറ്റായി മാറുകയാണ്. ഒപ്പം റിലീസായ മെക്സിക്കന്‍ അപാരതയെ ബഹുദൂരം പിന്നിലാക്കിയാണ് അങ്കമാലിയുടെ കുതിപ്പ്. മാര്‍ച്ച് 10ന് തമിഴ്നാട്ടിലും ചിത്രം റിലീസായി.

തമിഴ്നാട്ടില്‍ തരംഗമാകുകയാണ് അങ്കമാലി ഡയറീസ്. തമിഴകത്തെ ‘യുവ’മണിരത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി.

“അങ്കമാലി ഡയറീസ് ഒരു ഫന്‍റാസ്റ്റിക് ഫിലിം ആണ്. രചനയും പെര്‍ഫോമന്‍സും ക്രാഫ്റ്റുമെല്ലാം അതിന്‍റെ ഏറ്റവും ബെസ്റ്റ് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ക്ലൈമാക്സ് തകര്‍പ്പനാണ്. ലിജോ ജോസ് പല്ലിശ്ശേരിക്കും ടീമിനും അഭിനന്ദനങ്ങള്‍” - കാര്‍ത്തിക് സുബ്ബുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. പിസ, ജിഗര്‍തണ്ട, ഇരൈവി എന്നിവയാണ് കാര്‍ത്തിക് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാല്‍ ജോസ്, സിബി മലയില്‍ തുടങ്ങിയവരും അങ്കമാലി ഡയറീസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. വെറും ഒന്നേമുക്കാല്‍ കോടി രൂപയ്ക്ക് വിജയ് ബാബു നിര്‍മ്മിച്ച ഈ സിനിമ അതിന്‍റെ പലമടങ്ങ് ലാഭമാണ് ബോക്സോഫീസില്‍ നേടിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :