'പുഴയരികത്ത് ദമ്മ്';ജോ ആന്‍ഡ് ജോയിലെ മനോഹരഗാനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (16:17 IST)

ജോ ആന്‍ഡ് ജോ റിലീസിന് ഒരുങ്ങുകയാണ്.നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസ്, നസ്‌ലെന്‍, നിഖില വിമല്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്നു.മെയ് 13നാണ് റിലീസ്. ഇപ്പോഴിതാ സിനിമയിലെ പുഴയരികത്ത് ദമ്മ് എന്നാരംഭിക്കുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്നു.മിലന്‍ വി എസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചെറുപ്രായത്തില്‍ വിവാഹിതനാകുന്ന മാത്യുവിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്.അള്‍സര്‍ ഷായാണ് ഛായാഗ്രഹണം.


ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :