ശനിദോഷം മാറുന്നതിനുള്ള പ്രതിവിധി അരയാല്‍ പ്രദക്ഷിണത്തിലുണ്ട്

ശനിദേഷം മാറുന്നതിനുള്ള പ്രതിവിധി അരയാല്‍ പ്രദക്ഷിണത്തിലുണ്ട്

ജിബിന്‍| Last Modified വെള്ളി, 16 മാര്‍ച്ച് 2018 (14:33 IST)
ശനിദേഷം മാറുന്നതിനുള്ള പ്രതിവിധി എന്താണെന്ന് പലരും തിരക്കാറുണ്ട്. പല തരത്തിലുള്ള പ്രശ്‌നങ്ങളും ശനിദശക്കാരെ തേടിയെത്തും. വ്യക്തമായതും കൃത്യമായതുമായ ചടങ്ങുകളിലൂടെ ഈ ദോഷം അകറ്റാന്‍ കഴിയുമെന്നാണ് ആചാര്യന്മാരുടെ പക്ഷം.

ശനിപ്പിഴകളും ശനിദോഷങ്ങളും മാറാന്‍ ഏറ്റവും ഉത്തമം വൃക്ഷരാജാവായ ആല്‍വൃക്ഷത്തിനെ ഏഴ് പ്രാവശ്യം വലംവയ്ക്കുക എന്നതാണ്. ഇതിന് ഏറ്റവും നല്ലത് ശനിയാഴ്ചയാണെന്നും ശിവക്ഷേത്രത്തിലെ അരയാലിനെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമത്തിലുത്തമമാണെന്നും പറയപ്പെടുന്നു.

ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി, മുതലായ ഗ്രഹപ്പിഴ കാലങ്ങളില്‍ ശനിയെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമാണെന്നാണ് പഴമക്കാരും ആചാര്യന്മാരും അഭിപ്രായപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :