ശ്രീശാന്തിന് നല്ല സമയം

വ്യാഴം, 26 നവം‌ബര്‍ 2009 (17:45 IST)

PRO
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയ ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം സമയം അനുകൂലമാണ്. വിമര്‍ശനങ്ങള്‍ക്ക് വിധേയനാകാതെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. കഴിവും പ്രതിബദ്ധതയും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകുമെങ്കിലും അവയെ പ്രകടനം കൊണ്ട് മറികടക്കാനാകും.

വളരെ പ്രതികൂലമാകുമെന്ന് കരുതുന്ന പല കാര്യങ്ങളും അനുകൂലമായി വരും. കുടുംബത്തില്‍ നിന്നും വേണ്ടതില്‍ അധികം പിന്തുണ ഉണ്ടാകും. കൂടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാന്‍ സമയം കണ്ടെത്തും. ദൈവപ്രീതി നന്നായുണ്ട്. ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടക്കും. അംഗീകാരങ്ങള്‍ തേടിയെത്താനുള്ള സാധ്യതയുണ്ട്. വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കുന്നത് നന്ന്.

വിമര്‍ശിച്ചവരില്‍ നിന്ന് പ്രശംസ ലഭിക്കാന്‍ തക്കവിധമുള്ള സ്വഭാവ ഗുണങ്ങള്‍ പ്രകടിപ്പിക്കും. വിശകലനം ചെയ്യാനുള്ള പാടവം ചില സമയങ്ങളില്‍ ഒരു പ്രശ്നത്തിന്‍റെ രണ്ടു വശങ്ങളെ പരിഗണിക്കുന്നതിനും മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും. പെരുമാറ്റത്തില്‍ മാറ്റം വരുത്തിയാല്‍ കൂടുതല്‍ കാലം ടീമിനൊപ്പം നില്‍ക്കാനാകും. സ്വന്തം പ്രകടനത്തില്‍ അഭിമാനം തോന്നും. സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

ഡല്‍ഹിയില്‍ ഇന്ധനവില കൂട്ടി

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ ...

പ്രണയവിജയത്തിനും ഫെംഗ്ഷൂയി !

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും ...

ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം: ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന ...

ക്രിസ്മസ് സമ്മാനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

മഞ്ഞ് പെയ്യുന്ന ഡിസംബര്‍ രാവില്‍, സമാധാനത്തിലേക്കും സ്നേഹത്തിലേക്കും മിഴി തുറക്കുന്ന ...

Widgets Magazine