ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാകും

WEBDUNIA|
PRO
ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടികളുടെ കാലമാണ്. ജനകീയ പിന്തുണയുണ്ടെന്ന് കരുതുന്ന കാര്യങ്ങളില്‍ നേതാക്കള്‍ക്ക് കാര്യമായ പിഴവ് പറ്റിയിട്ടുണ്ട്. പ്രധാന നേതാക്കളുടെ രാശി ശരിയല്ലാത്തതിനാല്‍ മുന്നണിയെ അത് മൊത്തത്തില്‍ ബാധിക്കും. വിശ്വസ്തര്‍ പോലും അവശ്യ സമയത്ത് ഇടതുമുന്നണിയെ സഹായിക്കില്ല.

പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. എതിരാളികളുടെ പരിഹാസത്തിന് പാത്രമാകും. കാര്യങ്ങള്‍ വ്യക്തമായി പഠിക്കാതെ എടുത്തു ചാടുന്ന നേതാക്കളുടെ സ്വഭാവം മൂലം പലരും സ്വയം അവഹേളിതരാകും. ഇടതുമുന്നണിയിലെ പ്രധാന പാര്‍ട്ടിയായ സി പി എമ്മിലെ പല നേതാക്കള്‍ക്കും കഷ്ടകാലമാണ്. അതുകൊണ്ടുതന്നെ അവര്‍ നേതൃത്വം നല്‍കുന്ന പരിപാടികളിലെല്ലാം മുന്നണിക്ക് തിരിച്ചടിയുണ്ടാകും.

മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി കൂടുതല്‍ സൂക്ഷിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്കെതിരെ ചൊരിഞ്ഞ വിമര്‍ശനങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും പ്രതിക്കൂട്ടിലാണ്. കോടിയേരിക്ക് അടുത്ത മൂന്നുമാസത്തേക്ക് രാഹുവിന്‍റെ ശല്യം വിട്ടൊഴിയില്ല.

ആസിയാന്‍ കരാര്‍ പോലെയുള്ള വിഷയങ്ങള്‍ ഇടതുമുന്നണിക്കെതിരാക്കാന്‍ എതിര്‍ കക്ഷികള്‍ക്ക് സാധിക്കും. അമിത ആത്മവിശ്വാസവും ഇടതുമുന്നണിക്ക് വിനയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയും ഇടതുമുന്നണിയെ കുഴയ്ക്കും. ഐക്യത്തോടെ പ്രവര്‍ത്തിക്കാനാവില്ല. പരസ്പരം പാരവയ്ക്കുന്ന സ്വഭാവം മൂലം പരസ്പര വിശ്വാസം കൂടുതല്‍ നഷ്ടപ്പെടും. പരസ്പരം പഴിചാരുന്നതിന് നേതാക്കള്‍ വ്യഗ്രത കാണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :