ഹാസ്യത്തിന്‍റെ തമ്പുരാന്‍: അടൂര്‍ ഭാസി

ടി ശശി മോഹന്‍

WEBDUNIA|

ശരീരം കൊണ്ട് ഏറ്റവുമധികം അഭിനയിച്ച നടന്മാരില്‍ ഒരാളായിരിക്കും ഭാസി. സവിശേഷതയാര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശരീരഭാഷ.

1990 മാര്‍ച്ച് 29ന് ഈ പ്രതിഭാധനന്‍ ചിരിയരങ്ങില്‍ നിന്നും സിനിമകളില്‍ നിന്നും എന്നന്നേക്കുമായി പോയി മറഞ്ഞു.

ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ,ചട്ടക്കാരി.ലങ്കാദഹനം, ഏപ്രില്‍ 18, നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയംകാട്ടുകുരങ്ങ് അമ്മയെ കാണാന്‍, കറുത്ത കൈ, വിരുതന്‍ ശങ്കു, ലോട്ടറി ടിക്കറ്റ്, സ്ഥാനാര്‍ത്ഥി സാറാമ്മ, കാട്ടുകുരങ്ങ്, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, കള്ളന്‍ പവിത്രന്‍, ധര്‍മ്മയുദ്ധം തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളില്‍ ഭാസി പ്രത്യക്ഷപ്പെട്ടു.

ഭാസിയുടെ ജ്യേഷ്ഠന്‍ ചന്ദ്രാജിയും നടനായിരുന്നു. ചിത്രത്തില്‍ ആദിവാസി മൂപ്പനായി അഭിനയിച്ചത് ചന്ദ്രാജി ആയിരുന്നു. പത്മനാഭന്‍ നായര്‍ (മനോരമ), കൃഷ്ണനായര്‍ എന്നിവര്‍ സഹോദരന്മാരും ഓമനക്കുഞ്ഞമ്മ, രാജലക്ഷ്മിയമ്മ എന്നിവര്‍ സഹോദരിമാരുമാണ്. ചലച്ചിത്ര-നാടക നടന്‍ ബി. ഹരികുമാര്‍ അനന്തരവനാണ്.

മലയാള സിനിമയില്‍ ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്മാരില്‍ പ്രധാനിയാണ് അടൂര്‍ ഭാസി എന്ന കെ. ഭാസ്ക്കരന്‍ നായര്‍.

അടൂര്‍ഭാസി കേവലം ഹാസ്യനടനല്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അദ്ദേഹം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :