സുരേഷ്ഗോപിക്ക് പിറന്നാള്‍ മധുരം

WEBDUNIA|
File
എണ്‍പതില്‍ അവസാനിച്ച ജയന്‍ തരംഗത്തിനു ശേഷം മലയാള വെള്ളിത്തിരയില്‍ ഒരു സമ്പൂര്‍ണ്ണ സൂപ്പര്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിനുടമയായത് സുരേഷ് ഗോപിയെന്ന സുരേഷ് ജി നായരാണ്. ആ സുരേഷ് ഗോപിയുടെ ജന്മദിനമാണ് 2003 ജൂണ്‍ 26.

തീപാറുന്ന ആക്ഷന്‍ രംഗങ്ങളും നിഷേധം നിറഞ്ഞ തന്‍റേടവും തലയുയര്‍ത്തിപ്പിടിച്ച് സധൈര്യം ഏതു പ്രതിസന്ധിയേയും ഉശിരോടെ നേരിടുന്ന സൂപ്പര്‍ നായകന്‍റെ റോള്‍ സുരേഷ് ഗോപിക്കു സ്വന്തം.

ഓടയില്‍ നിന്ന് തലസ്ഥാനത്തിലേക്ക്

കേശവദേവിന്‍റെ 'ഓടയില്‍നിന്ന്" ചലച്ചിത്രമാക്കാന്‍ തീരുമാനിച്ച കാലം. നടന ചക്രവര്‍ത്തി സത്യനൊപ്പം അഭിനയിക്കുവാന്‍ ഒരു കൊച്ചുപയ്യനെ വേണം. ഒട്ടേറെ കുട്ടികളെ പരീക്ഷിച്ചു. നറുക്കുവീണത് ബാബു എന്ന സുരേഷ് ജി നായര്‍ക്ക്.

സുരേഷിന്‍റെ ആദ്യ സിനിമ അഭിനയത്തികവിന്‍റെ പര്യായമായിരുന്ന സത്യന്‍ മാഷിനോടൊപ്പം. വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദ്ധാനന്തര ബിരുദവും നേടി വീണ്ടും സിനിമാതാരം ആകുവാന്‍ ഇറങ്ങിത്തിരിച്ച സുരേഷ് ഗോപിയെത്തേടിയെത്തിയത് ഒരു പറ്റം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :